ഈ ഏഴ് സൂപ്പർ താരങ്ങളെ ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്യണം; സീസണ് ശേഷം ടീമിൽ വമ്പൻ മാറ്റങ്ങൾ അനിവാര്യമെന്ന് മുൻ ഇന്ത്യൻ താരം

8 months ago 8

Curated by: ഗോകുൽ എസ്|Samayam Malayalam21 May 2025, 2:04 pm

2025 സീസൺ ഐപിഎല്ലിൽ ദയനീയ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന്റേത്. ഈ സീസണ് ശേഷം ടീമിൽ സുപ്രധാന മാറ്റങ്ങൾ വരുമെന്ന കാര്യം ഉറപ്പാണ്.

ഹൈലൈറ്റ്:

  • ഇത്തവണ നിരാശപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്
  • ടീമിൽ വലിയ അഴിച്ചുപണി വരും
  • ഏഴോളം താരങ്ങളെ റിലീസ് ചെയ്യണമെന്ന് ആവശ്യം
 ചെന്നൈ സൂപ്പർ കിങ്സ്A ചെന്നൈ സൂപ്പർ കിങ്സ്A (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഐപിഎല്ലിൽ അതിദയനീയ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന്റേത്. 13 മത്സരങ്ങൾ കഴിയുമ്പോൾ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അവർ. അവസാന മത്സരത്തിൽ ജയിച്ചാലും പത്താം സ്ഥാനത്ത് തന്നെ ടീം തുടരാനാണ് സാധ്യത. ഈ സീസണിലെ ദയനീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വമ്പൻ അഴിച്ചുപണി നടക്കുമെന്ന കാര്യം ഉറപ്പാണ്‌‌. അതിനിടെ ഇപ്പോളിതാ ഏഴോളം താരങ്ങളെ ചെന്നൈ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഈ സീസണിൽ നിരാശപ്പെടുത്തിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ശക്തമായി വിമർശിക്കുന്ന ആകാശ് ചോപ്ര, അദ്ദേഹത്തെ ( ജഡേജയെ ) ട്രേഡ് ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജഡേജക്ക് പുറമെ ആർ അശ്വിൻ, രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ, വിജയ് ശങ്കർ, ദീപക് ഹൂഡ, രാഹുൽ ത്രിപാതി എന്നീ ആറ് താരങ്ങളെയും ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്.

ഈ ഏഴ് സൂപ്പർ താരങ്ങളെ ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്യണം; സീസണ് ശേഷം ടീമിൽ വമ്പൻ മാറ്റങ്ങൾ അനിവാര്യമെന്ന് മുൻ ഇന്ത്യൻ താരം


രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ എന്നിവരെ ഒഴിവാക്കിയാൽ മിനി ലേലത്തിൽ നിന്ന് അവർക്ക് പറ്റിയ പകരക്കാരെ കണ്ടെത്താൻ ചെന്നൈക്ക് കഴിയുമെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ലേലത്തിൽ നിന്ന് ഒരു വിദേശ ടോപ് ഓർഡർ ബാറ്ററെയോ, വിദേശ ഫിനിഷറെയോ ചെന്നൈ വാങ്ങണമെന്നും അദ്ദേഹം പറയുന്നു.

ആളിക്കത്തി വൈഭവും സഞ്ജുവും; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തോടെ പടിയിറക്കം
അതേ സമയം ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വൻ തുകക്ക് നിലനിർത്തിയ താരമായിരുന്നു രവീന്ദ്ര ജഡേജ. എന്നാൽ‌ 2025 സീസണിൽ താരം വൻ ഫ്ലോപ്പായി. ഇക്കുറി കളിച്ച 13 മത്സരങ്ങളിൽ നിന്ന് 280 റൺസും, എട്ട് വിക്കറ്റുകളുമാണ് ഈ ഇന്ത്യൻ ഓൾ റൗണ്ടർക്ക് സ്വന്തമാക്കാനായത്. ജഡേജയെപ്പോലെ ഇക്കുറി ചെന്നൈ നിരയിൽ ഫ്ലോപ്പായ മറ്റൊരു ഇന്ത്യൻ സൂപ്പർ താരം ആർ അശ്വിനാണ്. മെഗാ ലേലത്തിൽ നിന്ന് 9.75 കോടി രൂപക്കാണ് അശ്വിനെ അവർ വാങ്ങിയത്. ഒൻപത് കളികളിൽ നിന്ന് ഏഴ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്.

ധോണിയുടെ വിരമിക്കൽ; സിഎസ്കെയെ ഭയപ്പെടുത്തുന്നത് ഈ ഘടകങ്ങൾ, മുന്നിലുള്ളത് 2026 സീസൺ
2025 സീസൺ ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് ആകെ ആറ് പോയിന്റ് മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് നേടാനായത്. മൂന്ന് കളികളിൽ മാത്രം വിജയിക്കാനായ അവർ 10 മത്സരങ്ങളിൽ പരാജയപ്പെട്ടു. ഈ സീസണിൽ ഇനി ഒരു മത്സരം കൂടിയാണ് ചെന്നൈക്ക് ബാക്കിയുള്ളത്. ഈ മാസം 25 ന് നടക്കാനിരിക്കുന്ന കളിയിൽ ഗുജറാത്ത് ടൈറ്റൻസാണ് അവരുടെ എതിരാളികൾ‌.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article