
ഓടും കുതിര ചാടും കുതിര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
ഓണത്തിന് പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഓടും കുതിര ചാടും കുതിര. കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് തുടങ്ങി.
ഓണച്ചിത്രങ്ങളിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ കഴിയുന്ന ഫൺ ഫാമിലി മൂവി ആയിരിക്കും ഓടും കുതിര ചാടും കുതിര എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ലാൽ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി പി, ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX - ഡിജിബ്രിക്‌സ്, പി ആർ ഒ - എ എസ് ദിനേശ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് - പപ്പെറ്റ് മീഡിയ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.
Content Highlights: Althaf Salim's "Odum Kuthira Chadum Kuthira" Opens Advance Bookings: A Festive Treat for Onam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·