Edited byജിബിൻ ജോർജ് | Samayam Malayalam | Updated: 8 May 2025, 6:57 pm
ആദ്യ നാലിൽ സീറ്റ് ഉറപ്പിക്കാനുള്ള വാശിയേറിയ പോരാട്ടം ഐപിഎല്ലിൽ തുടരുകയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസുമാണ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. ജയം തുടർന്ന ടീമുകൾ പരാജയപ്പെട്ടതും തോൽവികളുമായി തുടങ്ങിയ ടീമുകൾ വിജയം കണ്ടെത്തുകയും ചെയ്തതോടെ പോയിൻ്റ് പട്ടിക ഇളകിമറിയുകയാണ്.
ഹൈലൈറ്റ്:
- ഐപിഎല്ലിലെ റൺ വേട്ടക്കാർ.
- റൺ വേട്ടക്കാരുടെ കാര്യത്തിൽ സസ്പെൻസ് പോരാട്ടം മുറുകുന്നു.
- ഒന്നാം സ്ഥാനത്ത് സൂര്യകുമാർ യാദവ്.
ഗുജറാത്ത് ടൈറ്റൻസ് ടീം. Photo: AP (ഫോട്ടോസ്- Samayam Malayalam) മുംബൈ ഇന്ത്യസ് താരം സൂര്യകുമാർ യാദവ്, ആർസിബിയുടെ വിരാട് കോഹ്ലി, ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ഗുജറാത്തിൻ്റെ തന്നെ ജോസ് ബട്‌ലർ എന്നിവരെല്ലാം ഓറഞ്ച് ക്യാപിനായുള്ള മത്സരത്തിലുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 12 ഇന്നിങ്സുകളിൽ നിന്നായി 510 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മുന്നിലുള്ളത്. 509 റൺസുമായി സായ് സുദർശൻ തൊട്ടുപിന്നിലുണ്ട്. 508 റൺസുമായി ശുഭ്മാൻ ഗില്ലും 505 റൺസുമായി കോഹ്ലിയും 500 റൺസുമായി ജോസ് ബട്‌ലറും ആദ്യം അഞ്ചിലുണ്ട്.
ഈ ടീമിലെ റൺ വേട്ടക്കാർ 'തീ'; മൂന്നുപേരും കൂടി അടിച്ചുകൂട്ടിയത് 1,517 റൺസ്, ഗുജറാത്തിൻ്റെ കരുത്ത് ഇവർ
എന്നാൽ റൺ വേട്ടക്കാരുടെ ഈ കണക്കിലെ രസം മൂന്ന് ഗുജറാത്ത് ടൈറ്റൻസ് താരങ്ങളുടെ റൺസാണ്. സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ എന്നിവർ ചേർന്ന് അടിച്ച് കൂട്ടിയത് 1,517 റൺസാണ്. 11 മത്സരങ്ങളിൽ നിന്ന് 509 റൺസാണ് സായ് സുദർശൻ നേടിയത്. ശുഭ്മാൻ ഗിൽ 508ഉം ബട്‌ലർ അഞ്ഞൂറ് റൺസുമാണ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഈ കുതിപ്പിന് പിന്നിൽ ഈ മൂന്ന് റൺ വേട്ടക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. 153.31 ആണ് സായ് സുദർശൻ്റെ സ്ട്രൈക് റേറ്റ്, ബട്ലറുടേത് 163.93 ഉം ക്യാപ്റ്റൽ ഗില്ലിൻ്റേത് 152.55 മാണ്.
ഡോട്ട് ബോളുകളുടെ എണ്ണം കുറച്ച് ബൗണ്ടറികളുടെ എണ്ണം വർധിപ്പിക്കുകയെന്ന തന്ത്രമാണ് ഗുജറാത്ത് പിന്തുടരുന്നത്. പവർപ്ലേയിലെ റൺ സ്കോറിങ്ങിൻ്റെ കര്യത്തിലും ജിടി ആധിപത്യം പുലർത്തുന്നുണ്ട്. പവർ പ്ലേയിലെ റൺ റേറ്റ് 9.13 ആണ്. മധ്യ ഓവറുകളിൽ സായ് സുദർശൻ കളി നിയന്ത്രിക്കുന്നതും ബട്ലർ തകർത്തടിക്കുന്നതുമാണ് അവർക്ക് നേട്ടമാകുന്നത്.
ഈ സീസണിൽ 7മുതൽ 15 ഓവറുകൾക്കിടയിൽ ഗുജറാത്തിൻ്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് 165.2 ആണ്. ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, വാഷിംഗ്ടൺ സുന്ദർ, റാഷിദ് ഖാൻ എന്നീ ബാറ്റർമാരും ഗുജറാത്തിൻ്റെ കരുത്താണ്. അതിനാൽ തന്നെ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർക്ക് ആശങ്കയില്ലാതെ ബാറ്റ് വീശാൻ സാധിക്കുന്നുണ്ട്. ഈ ഐപിഎൽ സീസണിലെ കണ്ടെത്തലുകളിൽ പ്രധാനിയാണ് സായ് സുദർശൻ.

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കുക








English (US) ·