Published: September 13, 2026 03:54 PM IST
1 minute Read
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ? ടീം മാനേജ്മെന്റിനോട് ചോദ്യം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക്. ‘‘ഈ ടീമിൽ വൈഭവ് സൂര്യവംശിയുടെ സ്ഥാനം എവിടെയാണ്? സഞ്ജു സാംസണെ എവിടെ കളിപ്പിക്കും? അദ്ദേഹം ലോകകപ്പിലെ വളരെ പ്രധാനപ്പെട്ട താരമാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയാണ് സഞ്ജുവിനെ ടീമിൽനിന്നു പുറത്താക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ സ്ഥാനം എങ്ങനെയാണ്?’’– ദിനേഷ് കാർത്തിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ചു.
What you should work next
‘‘ഇന്ത്യൻ ട്വന്റി20 ടീമിന് ഇപ്പോൾ പുതിയ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ്. അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യ തിരിച്ചടി നേരിടേണ്ടിവന്നു. ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളും കളി ശൈലിയും എന്താണെന്ന് ഈ പരമ്പരയിലൂടെ വ്യക്തമാകണം. ടീമിന്റെ ബാറ്റിങ്, ബോളിങ് ക്രമങ്ങൾ ഇനിയും വ്യക്തമാകാനുണ്ട്.’’– ദിനേഷ് കാർത്തിക്ക് പറഞ്ഞു. ഡൽഹിയിലെ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം.
ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കോംബിനേഷൻ എന്താണെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സിംബാബ്‍വെയ്ക്കെതിരെയാണ് ഇന്ത്യ ഒടുവിൽ ട്വന്റി20 പരമ്പര കളിച്ചത്. ഈ പരമ്പരയിൽ അഭിഷേക് ശർമ– വൈഭവ് സൂര്യവംശി സഖ്യമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ലോകകപ്പിലെ അഭിഷേക്– സഞ്ജു സാംസൺ കോംബോയോ, അല്ലെങ്കിൽ അഭിഷേക്– വൈഭവ് കോംബോയെ ഇന്ത്യ പരീക്ഷിക്കാനാണു സാധ്യത. അതേസമയം വൈഭവ് സൂര്യവംശിയും സഞ്ജുവും ഓപ്പണിങ്ങിൽ ഇറങ്ങി അഭിഷേകിന് വിശ്രമം അനുവദിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
What you should work next
ട്വന്റി20 ലോകകപ്പിലെ ഹീറോ ആയെങ്കിലും പിന്നീട് നടന്ന നാലു മത്സരങ്ങളിൽനിന്ന് 33 റൺസ് മാത്രമാണ് സഞ്ജു സ്കോർ ചെയ്തത്. വൈഭവിനെ ടീമിലെടുക്കുന്നതിനായി ബിസിസിഐ മലയാളി താരത്തെ പുറത്തിരുത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയെത്തുന്ന വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ പരുക്കിന്റെ ഭീഷണിയിലാണ്. മറ്റൊരു വിക്കറ്റ് കീപ്പറെ ഇറക്കേണ്ടിവന്നാൽ സഞ്ജുവിനെ കളിപ്പിക്കാതെ മറ്റു വഴികളില്ല.
English Summary:






English (US) ·