10 June 2025, 09:31 PM IST
.jpg?%24p=fb27f55&f=16x10&w=852&q=0.8)
ദിയ കൃഷ്ണ, അഹാന കൃഷ്ണ | Photo: Instagram/ Diya Krishna, Ahaana Krishna
തന്റെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും തനിക്കും കുടുംബത്തിനും പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. മോശം സമയങ്ങളില്‍ കൂടെനിന്ന മലയാളികള്‍ക്ക് നന്ദിയറിയിച്ച് ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയും രംഗത്തെത്തി. ഇരുണ്ടതായി തീരുമായിരുന്ന ദിവസങ്ങള്‍ മലയാളികളുടെ പിന്തുണയില്‍ പ്രകാശപൂരിതമായെന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കിയെന്ന് ദിയ കൃഷ്ണയും വ്യക്തമാക്കി.
'എല്ലാ പ്രശ്‌നങ്ങള്‍ക്കുമിടയില്‍, നിങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ഒരുനിമിഷം കടമെടുക്കുന്നു. സ്വാഭാവികമായും കഴിഞ്ഞ മൂന്നുനാലുദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ടദിനങ്ങളായി തോന്നാം. എന്നാല്‍, നിങ്ങള്‍ എല്ലാവരും എന്നോടും എന്റെ കുടുംബത്തോടും കാണിച്ച ഉപാധികളില്ലാത്തതും പക്ഷപാതമില്ലാത്തതുമായ സ്‌നേഹം കാരണം ഞങ്ങള്‍ക്ക് ആ ഇരുട്ട് അനുഭവപ്പെട്ടില്ല. ഞങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷണവും അനുഭവപ്പെടുന്നത്ര തെളിച്ചമുള്ളതായിരുന്നു നിങ്ങളുടെ സ്‌നേഹം. മനുഷ്യത്വത്തിലും വൈകാരികതയിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയതിന് കേരളത്തിന് നന്ദി', അഹാന കുറിച്ചു.
'കേസിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ നിയമപരമായി മുന്നോട്ടുപോകുന്നു. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി നിങ്ങളെല്ലാവര്‍ക്കും നന്ദി', അവര്‍ കൂട്ടിച്ചേര്‍ത്തു.
'എന്നേയും എന്റെ കുഞ്ഞിനേയും കുടുംബത്തേയും പൂര്‍ണ്ണമായി തളര്‍ത്തിക്കളഞ്ഞ കുറച്ചുദിവസങ്ങളാണ് കടന്നുപോയത്. പക്ഷേ, ഈ കൊടുങ്കാറ്റില്‍ എന്നേയും എന്റെ കുടുംബത്തേയും പിന്തുണച്ച മാധ്യമങ്ങള്‍ക്കും ഫോളോവേഴ്‌സിനും അല്ലാത്തവര്‍ക്കും നന്ദി പറയുന്നു. ഈ ദിവസങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. ഹൃദയംകൊണ്ടും മനസുകൊണ്ടും ഈ ദിവസങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കി. കുറ്റകൃത്യങ്ങള്‍ക്കെതിരെ നമ്മള്‍ മലയാളികള്‍ എത്രത്തോളം ശക്തരായി നില്‍ക്കുന്നുവെന്നും ഈ ദിവസങ്ങള്‍ ബോധ്യപ്പെടുത്തി. എനിക്കും എന്റെ കുടുംബത്തിനും നല്‍കിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി', എന്നായിരുന്നു ദിയ കൃഷ്ണയുടെ കുറിപ്പ്.
Content Highlights: Diya and Ahaana Krishna explicit gratitude for the enactment received during a challenging time
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·