'ഈ നാട്ടിലെ ഒരു പൗരൻറെ കയ്യിലും ഭരണഘടനയുടെ ഒരു കോപ്പി ഉണ്ടാകില്ല സാർ', വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി!

7 months ago 9

Authored by: അശ്വിനി പി|Samayam Malayalam28 May 2025, 7:36 pm

ഡയലോ​ഗുകൾ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ അന്നും ഇന്നും മലയാള സിനിമയിൽ സുരേഷ് ​ഗോപി കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. നെടുനീളൻ ഡയലോ​ഗുകൾ അതിന്റെ ആവേശം ഒട്ടും ചോരാതെ സുരേഷ് ​ഗോപി പറയുമ്പോൾ കേൾക്കുന്നവർക്കും കോരിത്തരിപ്പുണ്ടാക്കും

ജെഎസ്കെ മോഷൻ പോസ്റ്റർജെഎസ്കെ മോഷൻ പോസ്റ്റർ (ഫോട്ടോസ്- Samayam Malayalam)
ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ജെ എസ്കെയുടെ മോഷൻ പോസ്റ്റർ പുറത്ത്. ഓരോരുത്തരും ചർച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയർത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. 'ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഏറെ ചർച്ചയായ 'ചിന്താമണി കൊലക്കേസി'ന് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്. കോർട് റൂം ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

Also Read: ഈ വിവാഹം ഇത്രയും അനുഗ്രഹമാക്കിയ ദൈവങ്ങൾക്ക് നന്ദി, 23 വർഷങ്ങളായി കൂടെ നിന്നവർക്കും നന്ദി; വികാരഭരിതയായി ഉമ നായർ

'ഈ നാട്ടിലെ ഒരു പൗരൻറെ കയ്യിലും ഭരണഘടനയുടെ ഒരു കോപ്പി ഉണ്ടാകില്ല സാർ', വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി!


കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെ. ഫണീന്ദ്ര കുമാർ ആണ്. ചിത്രത്തിൻറെ കോ പ്രൊഡ്യൂസർ: സേതുരാമൻ നായർ കങ്കോൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സജിത്ത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവ, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാൻ, സംഗീതം: ഗിരീഷ് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹനൻ, കലാസംവിധാനം: ജയൻ ക്രയോൺ, മേക്കപ്പ്: പ്രദീപ് രംഗൻ, മിക്സ്: അജിത് എ ജോർജ്ജ്, ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, കോസ്റ്റ്യൂം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സംഘട്ടനം: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, കോറിയോഗ്രഫി: സജിന മാസ്റ്റർ, ചീഫ് അസോസിയേറ്റ്സ്: രജീഷ് അടൂർ, കെ.ജെ വിനയൻ, ഷഫീർ ഖാൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്: ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്: ഐഡൻറ് ലാബ്സ്, ഡിഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ: ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ: അനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ, പിആർഒ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽഎൽപി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article