ഈ പയ്യന് വിവാഹം കഴിക്കാനൊക്കെ പ്രായമായോ! പാർവതിയെ ജീവിതസഖിയാക്കി മിഥൂട്ടി; ആശംസകൾ നേർന്ന് താരങ്ങളും

8 months ago 10

Authored byഋതു നായർ | Samayam Malayalam | Updated: 11 May 2025, 11:39 am

അന്‍വര്‍ റഷീദും നസ്‌റിയ നാസിമും ഫഹദ് ഫാസില്‍ ആന്റ് ഫ്രന്റ്‌സും ചേര്‍ന്ന് നിര്‍മിച്ച ആവേശത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ എത്തിയത് മിഥുൻ ആയിരുന്നു

മിഥുൻ ആവേശം മിഥുൻ ആവേശം (ഫോട്ടോസ്- Samayam Malayalam)
സൂപ്പർ ഹിറ്റ് ചിത്രം ആവേശത്തിൽ പ്രേക്ഷകർ മനസ്സിൽ പതിപ്പിച്ച മുഖം ആണ് കുട്ടി എന്ന കഥാപാത്രം. അത് അവതരിപ്പിച്ചത് ടിക് ടോക് റീൽസ് സ്റ്റാർ മിഥുൻ ആണ്. നാളുകളായി മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സോഷ്യൽ മീഡിയയ്ക്ക് സുപരിചിതൻ ആണ് മിഥുനെ. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന മിഥുൻ 'കുട്ടി'യായി ജീവിക്കുക ആയിരുന്നു ആവേശത്തിൽ. അത്രത്തോളം ആ കഥാപാത്രത്തെ മനോഹരമാക്കാൻ മിഥുന് സാധിച്ചു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹവാർത്തയാണ് പുറത്തുവരുന്നത്. തന്റെ പ്രണയിനി പാർവതിയെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇപ്പോൾ മിഥുൻ ഉള്ളത്. പാർവതിയുമായി ദീർഘനാളത്തെ പ്രണയസാഫല്യമാണ് മിഥൂട്ടിക്ക് എന്നാണ് സൂചന. അതേസമയം ഈ കുട്ടിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ഒക്കെ ആയോ എന്ന ചോദ്യമാണ് ആരാധകർക്ക്

തൃശൂർ പുത്തൂര് ആണ് മിഥുന്റെ സ്വദേശം. ഗ്രാഫിക് ഡിസൈനിങ്, അഡ്വർടൈസിങ് ഒക്കെയും മിഥുന്റെ പ്രൊഫെഷൻ ആയിരുന്നു. സോഷ്യൽ മീഡിയയിൽ മോജിലും ജോഷിലും, റീൽസിലും പ്രത്യക്ഷപ്പെട്ടതോടെയാണ് എന്നെ മറ്റുള്ളവർ തിരിച്ചറിഞ്ഞു തുടങ്ങിയത്. റീൽസ് ചെയ്യുമ്പോൾ മിഥുന് കൂടുതൽ പിന്തുണ നൽകിയ അമ്മയായിരുന്നു.

updating...

Read Entire Article