ഈ പ്രായത്തില്‍ ഡ്രാമ കാണിക്കുന്നത് നാണക്കേടാണ്, പോയി പണി നോക്ക് എന്ന് തൃഷ കൃഷ്ണ; രണ്ട് ദിവസത്തിന് ശേഷം സജീവമായി നടി

1 month ago 4
തൃഷ കൃഷ്ണന്‍ - വിജയ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ രഹസ്യമല്ല. വാസ്തവത്തില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചുകൊണ്ടാണ് സംഗീത സ്വര്‍ണലിംഗ് വിജയ്‌ക്കെതിരെ വിവാഹ മോചന കേസ് നല്‍കിയത് പോലും. അതിന് പിന്നാലെ തൃഷയ്‌ക്കൊപ്പം പൊതു ചടങ്ങുകളില്‍ പങ്കെടുത്ത് വിജയ് തന്നെയാണ് അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും.

ഇപ്പോള്‍ ഏറ്റവുമൊടുവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്‌ക്കെതിരെ കൊടുത്ത വിവാഹ മോചന ഹര്‍ജി സംഗീത പിന്‍വലിച്ചു. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്നാണ് വാര്‍ത്തകള്‍. ആ ഒരു കോടതി വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കൂട്ടത്തോടെ തൃഷ കൃഷ്ണയുടെ സോഷ്യല്‍ മീഡിയ പേജിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാരണം, തൃഷ - വിജയ് ബന്ധത്തെ കുറിച്ച് ചര്‍ച്ചയാവുന്ന വിധം പല പോസ്റ്റുകളും അടിക്കടി അവിടെ പ്രത്യക്ഷപ്പെടാറുണ്ട്.

Samayam Malayalamവിസ്മയയ്ക്ക് 35 അല്ല, 30 ആണ് വയസ്സ്! ശരീരത്തെ വിമര്‍ശിച്ചവര്‍ക്ക് അഭിനയം കൊണ്ട് അവള്‍ മറുപടി നല്‍കി എന്ന് ലിസി ലക്ഷ്മി
രണ്ട് ദിവസത്തോളം സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായി അകന്ന് നില്‍ക്കുകയായിരുന്ന തൃഷ കൃഷ്ണൻ, ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ പങ്കുവച്ചുകൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുപാട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ കുറിക്ക് കൊള്ളുന്ന ഒരു ക്യാപ്ഷനും നടി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് ആരെ ഉദ്ദേശിച്ചാണ്, എന്താണ് അര്‍ത്ഥമാക്കുന്നത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളായിരുന്നു തൃഷ ബ്രേക്കിന് ശേഷം ആദ്യം പങ്കുവച്ചത്. അതിന് ശേഷം 98 ആം പിറന്നാള്‍ ആഘോഷിക്കുന്ന മുത്തശ്ശിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവച്ചു. തനിക്ക് പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് എന്ന് തൃഷ ആരാധകരെ അറിയിച്ചു. അതിനിടയിലാണ് കുറിക്ക് കൊള്ളുന്ന ഒരു ക്വാട്ടുമായി തൃഷ കൃഷ്ണൻ എത്തിയത്.


ഈ പ്രായത്തില്‍ ഇങ്ങനെ ഡ്രാമ കാണിക്കുന്നതൊക്കേ നാണക്കേടല്ലേ. പോയി പണിയെടുത്ത് കാശുണ്ടാക്കി സമാധാനം കണ്ടെത്തു- എന്നാണ് തൃഷ കൃഷ്ണന്‍ പറയുന്നത്. അതില്‍ ഈ പ്രായത്തിലെ ഡ്രാമ എന്ന വാക്കിനെ ഹൈലൈറ്റ് ചെയ്തതായും കാണാം. പ്രായത്തെ മെന്‍ഷന്‍ ചെയ്തതുകൊണ്ട് തന്നെ ഇത് സോഷ്യല്‍ മീഡിയ കമന്റുകളെ അല്ല ഉദ്ദേശിച്ചത്, വ്യക്തമായി ഒരാളെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണെന്നാണ് പാപ്പരാസികളുടെ വിലയിരുത്തലുകള്‍. എന്തായാലും തൃഷ കൃഷ്ണന്‍ എന്ത് പോസ്റ്റ് ചെയ്താലും അത് തമിഴ്‌നാട് സിനിമ - രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചയാവുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ ഹൈലൈറ്റ്.
Read Entire Article