Authored by: ഋതു നായർ|Samayam Malayalam•19 Aug 2025, 12:06 pm
ഒരിക്കലും ചക്കിയെ ആ വീട്ടിലെ മരുമകൾ ആയിട്ടല്ല വത്സയും ഗിരീഷും കൂട്ടിപോയത്. ഞങ്ങളുടെ വീട്ടിൽ എങ്ങനെ ആണോ ചക്കി അവിടെയും അങ്ങനെ ആണ്. അവിടെ ഉള്ളവർ ഞങ്ങൾ നിൽക്കുന്നതിനേക്കാൾ സ്നേഹത്തോടെയാണ് അവളോട് നിൽക്കുന്നത് എന്നാണ് പാർവതി പറഞ്ഞത്
മാളവിക ജയറാം(ഫോട്ടോസ്- Samayam Malayalam)അച്ഛനും അമ്മയും മക്കളും തമ്മിൽ ഒരു ബോണ്ട്. അവിടേക്ക് മകളുടെയും മകന്റെയുംകുടുംബങ്ങൾ കൂടി ഒന്നാകുന്ന കാഴ്ച. മകൾ മാളവികയുടെ വിവാഹം മുതൽക്കാണ് ആ കുടുംബം എത്രത്തോളം പരസ്പരം ഇഴ ചേർന്ന് കിടക്കുന്നു എന്ന് ബോധ്യം ആകുന്നത്. വീട്ടിൽ വലതുകാൽ വച്ച് കേറി വന്ന മരുമകളെയും മകനെയും സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുന്നത് അത്ര അതിശയം അല്ല. എന്നാൽ മാളവികയുടെ ഭർത്താവ് നവനീതിന്റെ അമ്മ കാളിദാസിനോട് കാണിക്കുന്ന കെയർ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ALSO READ:എനിക്ക് കഞ്ഞി കുടിച്ചുപോകണം അത്രേം വേണ്ടൂ! വയസ്സായില്ലേ എന്നെ ആരും വിളിക്കുന്നില്ല; എന്തുകൊണ്ട് സിനിമയില്ലെന്ന് ചോദ്യം; മറുപടിഇക്കഴിഞ്ഞ ദിവസം കാളിദാസ് - ജയറാം ഒരു സ്‌ക്രീനിൽ എത്തുന്ന പുത്തൻ ചിത്തത്തിന്റെ പൂജ നടക്കുന്നു. അതിൽ വിയർത്തുനിൽക്കുന്ന കാളിദാസിന്റെ അടുത്തുപോയി ആ വിയർപ്പെല്ലാം തുടക്കുന്ന നവനീതിന്റെ 'അമ്മ വത്സ. ശരിക്കും ഇത്രയും ഒക്കെ മനുഷ്യന്മാർക്ക് പരസ്പരം സ്നേഹിക്കാനും പരിചരിക്കാനും സാധിക്കും എന്ന് വെളിപ്പെടുത്തുന്ന നിമിഷങ്ങൾ ഒക്കെ ആയിരുന്നു അത്.ALSO READ: കാവ്യ തന്നെ അല്ലേ ഇത്; എന്താ കാവ്യക്ക് തടി വച്ചോ; പെട്ടെന്നുള്ള മാറ്റം എങ്ങനെ; സോഷ്യൽ മീഡിയയിൽ തരംഗമായി ഹിമയുടെ റീൽസ്
പാർവതിയെ എങ്ങനെ ആണോ അങ്ങനെയാണ് മാളവിക ആ അമ്മയെയും പരിഗണിക്കുന്നത്. പബ്ലിക് പ്ലാറ്റ്ഫോമുകളിൽ ആദ്യം ആയി എത്തുന്ന നവനീതിന്റെ അമ്മയെ അത്രയും കെയറോടുകൂടി ആണ് മാളവിക കൂടെ കൊണ്ട് നടക്കുന്നത്. മാളവിക ആ വീട്ടിൽ എങ്ങനെയാണ് കഴിയുന്നതെന്ന് കൃത്യമായി മനസിലാക്കാൻ കഴിയും ആ അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പൊൾ എന്നിങ്ങനെ നീളുകയാണ് സ്നേഹത്തോടെയുള്ള കമന്റുകൾ.





English (US) ·