ഈ മലയാള സിനിമകൾ ശരിക്കും ഞെട്ടിച്ചു: വേറെ ലെവലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: January 04, 2026 10:24 PM IST

1 minute Read

 SURJEET YADAV / AFP
ദിനേഷ് കാർത്തിക്ക്. Photo: SURJEET YADAV / AFP

ചെന്നൈ∙ മലയാള സിനിമയെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക്. ബേസിൽ ജോസഫ് നായകനായ പൊൻമാനും എക്കോയും ഉയര്‍ന്ന നിലവാരമുള്ള സിനിമകളാണെന്ന് ദിനേഷ് കാർത്തിക്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പൊൻമാൻ സിനിമയിൽ ബേസിൽ ജോസഫ് ജീവിക്കുകയായിരുന്നെന്നും സഹതാരങ്ങളുടെയും അഭിനയം മികച്ചതായിരുന്നെന്നും ദിനേഷ് കാർത്തിക്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സിനിമാറ്റോഗ്രഫി, ലൊക്കേഷനുകൾ, കഥയിലെ വ്യത്യസ്തത എന്നിവ കൊണ്ടെല്ലാം എക്കോയിൽ സംവിധായകൻ ദിൻജിത് അയ്യത്താൻ ഞെട്ടിച്ചു കളഞ്ഞെന്നും ദിനേഷ് കാർത്തിക്ക് പ്രതികരിച്ചു. ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം, വിദേശ ട്വന്റി20 ലീഗുകളിലും ക്രിക്കറ്റ് കമന്റേറ്ററി മേഖലയിലുമാണ് ദിനേഷ് കാർത്തിക്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഏകദിനത്തിൽ 94 മത്സരങ്ങളും, ട്വന്റി20യിൽ 60 മത്സരങ്ങളും ടെസ്റ്റിൽ 26 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ദിനേഷ് കാർത്തിക്ക്. 2022 ലെ ട്വന്റി20 ലോകകപ്പിലാണ് ദിനേഷ് കാർത്തിക്ക് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലാണ് തമിഴ്നാട് സ്വദേശിയായ ദിനേഷ് കാർത്തിക്കിന്റെ ഭാര്യ.

Two precocious prime movies I’ve watched this past week

PONMAN n EKO

Unreal acting from @basiljoseph25 successful ponman , you virtually unrecorded the movie done him and arsenic ever coagulated from the supporting formed arsenic well

EKO blew my caput successful presumption of cinematography,locations and specified an…

— DK (@DineshKarthik) January 2, 2026

English Summary:

Dinesh Karthik praises Malayalam cinema, highlighting 'Ponman' and 'Eko' for their precocious quality. He specifically commended Basil Joseph's show successful 'Ponman' and the absorption of 'Eko' by Dinjith Ayyathan.

Read Entire Article