ഈ മെയ് മാസം എനിക്ക് നല്‍കിയ മറ്റൊരു സൂപ്പര്‍ വിജയം; എല്ലാം ദൈവത്തിന്റെ തീരുമാനം എന്ന് തൃഷ കൃഷ്ണന്‍

1 week ago 3

Authored by: അശ്വിനി പി|Samayam Malayalam20 May 2026, 11:13 americium IST

മെയ് മാസം തൃഷയ്ക്ക് ആഘോഷങ്ങള്‍ തന്നെയാണ്. നിറഞ്ഞങ്ങ് നില്‍ക്കുകയാണ് തൃഷ കൃഷ്ണന്‍. മറ്റൊരു മഹാ വിജയം കൂടെ തനിക്കുണ്ടായ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സൗത്ത്ഇന്ത്യന്‍ ക്വീന്‍

trisha karuppuതൃഷ കൃഷ്ണന് മെയ് മാസം നൽകിയ മറ്റൊരു വിജയം
തൃഷ കൃഷ്ണനെ സംബന്ധിച്ച് ഏറ്റവും മനോഹരമായ മാസമാണ് മെയ്. ഇത് വിമര്‍ശകരോ ആരാധകരോ പറഞ്ഞതല്ല, തൃഷ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ആ മെയ് മാസത്തില്‍ തനിക്ക് കിട്ടിയ മറ്റൊരു വിജയത്തെ കുറിച്ചാണ് തൃഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അപ്പോള്‍ ഈ പറയുന്നതെല്ലാം തൃഷ അംഗീകരിക്കുകയല്ലേ എന്നാണ് ആളുകളുടെ ചോദ്യം.

മെയ് 4 ന് ആയിരുന്നു തൃഷ കൃഷ്ണന്റെ ബര്‍ത്ത് ഡേ. ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും വലിയ ആഘോഷം തൃഷയ്ക്ക് ഈ നാല്‍പത്തി മൂന്നാം ജന്മദിനം തന്നെയായിരുന്നു. അന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തൃഷ - വിജയ് ബന്ധം പരസ്യമായി ചര്‍ച്ചാ വിഷയം ആവുന്ന സാഹചര്യത്തില്‍, വിജയ് വമ്പിച്ച വോട്ടുകളോടെ ജയിച്ചു. പിറന്നാളിന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വിജയ് യെ കാണാന്‍ തൃഷ എത്തി. ഇതാണ് തൃഷയ്ക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം എന്ന് ആരാധകരും സിനിമാ സുഹൃത്തുക്കളും പറഞ്ഞു. അതെല്ലാം തൃഷ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

Also Read: ഇനിയൊരിക്കലും അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല; കുട്ടി റിമിയോട് റിമി ടോമി, ഒരുപാട് കഷ്ടപ്പെട്ടു വേദനിച്ചു

തുടര്‍ന്ന് വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങിനും സെന്റര്‍ ഓഫ് ദ അട്രാക്ഷന്‍ തൃഷ കൃഷ്ണന്‍ തന്നെയായിരുന്നു. നീല സാരിയുടുത്ത് അതീവ സുന്ദരിയായി തൃഷ എത്തി, വിജയ് യുടെ ഭാര്യയ്ക്കും മക്കള്‍ക്കും പകരം തൃഷ നിറഞ്ഞു നിന്ന ചടങ്ങ് ദേശീയ തലത്തില്‍ വാര്‍ത്തയായി. അതും തൃഷയെ സംബന്ധിച്ച് ആഘോഷമായിരുന്നു.

അതിന് ശേഷമാണ് ആര്‍ജെ ബാലാജി സൂര്യയെ നായകനാക്കിയൊരുക്കിയ കറുപ്പ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയാവട്ടെ തൃഷ കൃഷ്ണയും. ഈ സാഹചര്യത്തിലാണ്, ഈ മെയ് മാസം എന്നോട് പറഞ്ഞു, ഒരു വിജയം കൂടെ നിനക്കുണ്ട്.. എല്ലാം ദൈവത്തിന്റെ തീരുമാനം- എന്ന പോസ്റ്റുമായി തൃഷ കൃഷ്ണ എത്തുന്നത്. അപ്പോള്‍ ഈ പറഞ്ഞ ഗോസിപ്പുകളെല്ലാം തൃഷ ആഘോഷിക്കുകയും, അംഗീകരിക്കുകയുമല്ലേ ചെയ്യുന്നത് എന്നാണ് കമന്റില്‍ ആലുകളുടെ ചോദ്യം.


പതിമൂന്ന് വര്‍ഷത്തിന് ശേഷം സൂര്യയുടെ ഒരു സിനിമ ആഘോഷപൂര്‍വ്വം തിയേറ്ററുകളിലെത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. സൂര്യയ്‌ക്കൊപ്പം ഇന്ദ്രന്‍സും കൈയ്യടികള്‍ നേടുന്നു. തൃഷയുടെ നായികാ വേഷത്തെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും ഇല്ലെങ്കിലും, നായിക എന്ന നിലയില്‍ സിനിമയുടെ വിജയത്തിന്റെ പങ്ക് തൃഷയും അര്‍ഹിക്കുന്നു, ഈ വിജയവും മെയ് മാസം തൃഷയ്ക്ക് നല്‍കിയ ആഘോഷം തന്നെയാണ് എന്ന് ആരാധകരും പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article