21 June 2025, 02:30 PM IST

ലിസി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ
അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ച് നടി ലിസി. എന്തുകൊണ്ട് യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും അവർ പോസ്റ്റ് ചെയ്തു.
ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ കാൻവാസിൽ അവബോധത്തിന്റെ കലയാണ് യോഗ എന്നാണ് ലിസി എഴുതിയത്. നിരവധി പേരാണ് ലിസി പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണവുമായെത്തിയത്. അമ്പത്തിയെട്ടാം വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് പലരും കമന്റ് ചെയ്തത്.
ചെറിയ കുശുമ്പ് തോന്നുന്നു, സർവാംഗാസനയുടെ പെർഫെക്ഷൻ എന്നെല്ലാമാണ് ശ്രദ്ധേയമായ മറ്റു കമന്റുകൾ. മകൾ കല്യാണി പ്രിയദർശനെ ടാഗ് ചെയ്തുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കാറുമുണ്ട്.
ചെന്നൈയിലാണ് ലിസി ഇപ്പോൾ താമസിക്കുന്നത്. ഇവിടെ അത്യാധുനിക സൗകര്യത്തോടെയുള്ള സ്റ്റുഡിയോ നടത്തുകയാണ് അവർ ഇപ്പോൾ.
Content Highlights: Actress Lissy shared her yoga representation connected International Yoga Day
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·