29 May 2025, 11:07 PM IST

ഉണ്ണി മുകുന്ദൻ
നീതി തേടി സംസ്ഥാന പോലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതി നല്‍കി. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും.' -ഇതാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഏതുവിഷയത്തിലാണ് താന്‍ പരാതി നല്‍കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിട്ടില്ല.
നേരത്തേ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. പിന്നാലെ വിപിനിന്റെ പരാതിയില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഉണ്ണിയുടെ ഈ പ്രതികരണവും.
Content Highlights: Unni Mukundan files complaints to DGP and ADGP seeking justice
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·