രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വര്‍മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. ജിഡിഎസ്എന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മിക്കുന്ന 'ഈ വലയം' എന്ന ചിത്രത്തില്‍ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍, വിനോദ് തോമസ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തില്‍ പ്രതിപാദനം ചെയ്യുന്നത്. വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ- സംഭാഷണം ഒരുക്കിയിരിക്കുന്നു.
ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍: ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറക്ടര്‍: ജയരാജ് അമ്പാടി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍: ഷിഹാബ് അലി, വസ്ത്രാലങ്കാരം: ഷിബു, ചമയം: ലിബിന്‍, കലാസംവിധാനം: വിനോദ് ജോര്‍ജ്ജ്, പരസ്യകല: അട്രോകാര്‍പെസ്. നന്ദിയാട്ട് ഫിലിംസ് മേയ് 30-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlights: E Valayam, a socially applicable movie directed by Revathi S. Varma, wraps up its Kochi shoot
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·