ഈ വിരലുകൾ പറയുന്നു ആഴത്തിൽ ഉള്ള വേദന! ആദ്യ പ്രണയത്തിന്റെ, കുഞ്ഞിന്റെ അച്ഛനെ നഷ്ടപ്പെട്ടു പോയതിന്റെ വേദന

4 months ago 4

Authored by: ഋതു നായർ|Samayam Malayalam6 Sept 2025, 9:43 am

മോൾ ജനിച്ചിട്ടും അതിനും മുൻപേ ഞാൻ ഇവിടെ ഉണ്ടായിരുന്നു! എന്നും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നഷ്ടങ്ങൾ ഒഴിവായേനെ; മനോജിന്റെ വാർത്താസമ്മേളനത്തിന് ഉർവശിയുടെ മറുപടി

urvashi connected  manoj k jayan her wide    reply   connected  manoj s viral property   meetഉർവശി(ഫോട്ടോസ്- Samayam Malayalam)
ഏറെനാളുകൾക്ക് മുൻപാണ് മനോജ് കെ ജയൻ ഒരു വാർത്താ സമ്മേളനത്തിൽ ഉർവശി യെക്കുറിച്ച് വികാരാധീനനായി സംസാരിച്ചത്. മകളുടെ സിനിമ പ്രവേശവും ആയി ബന്ധപ്പെട്ടുകൊണ്ടുള്ള കാര്യങ്ങൾ ആയിരുന്നു അദ്ദേഹം സംസാരിച്ചത്. ഇപ്പോഴിതാ അതിനുള്ള മറുപടി ഇങ്ങനെ ആണ് ഉർവശി നൽകിയത്. ഈ ചിന്തകൾ വളരെക്കാലം മുൻപേ ഉണ്ടായിരുന്നു എങ്കിൽ നഷ്ടങ്ങൾ ഒഴിവായേനെ എന്ന് ആയിരുന്നു ഉർവശിയുടെ മറുപടി
മനോജിന്റെ പ്രസ്താവന : ഞാൻ ആദ്യം പറഞ്ഞത് ഇത് മോളുടെ അമ്മയെ അറിയിക്കണം, അതിനായി ചെന്നൈയിൽ പോയാലും കുഴപ്പം ഇല്ല. ഉർവശിയോട് പോയി ഇത് പറയണം, അവരുടെ അനുഗ്രഹം വേണം ആദ്യം വാങ്ങിക്കണ്ടത്. ദക്ഷിണേന്ത്യ കണ്ട എറ്റവും വലിയ നടിയുടെ മകൾ ആണ് എന്ന് ഇടറുന്ന സ്വരത്തോടെ മനോജ് പറയുന്നുണ്ട്

ഉർവശിയുടെ മറുപടി

വാർത്താസമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ എല്ലാ കാലത്തും ഇത് ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തോനുന്നു. അവൾ ജനിക്കും മുൻപേയും അവൾ ജനിച്ച ശേഷവും ഒക്കെ ഞാൻ ഈ കഴിവൊക്കെ കൊണ്ട് ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ഞാൻ ഇവിടെ നിക്കുന്നു. പക്ഷേ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് ഇത്രയും വലിയ.... വാക്കുകൾ പൂർത്തിയാക്കാതെ ഉർവശി നിര്ത്തുന്നു

ഉർവശിയുടെ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നുവന്നത്.


ALSO READ: കൊടുങ്ങല്ലൂരുകാരൻ! 25 വയസിൽ കോടിപതി; എഞ്ചിനീയറിങ് പൂർത്തിയാക്കാതെ സിനിമയിലെത്തി; തൊടുന്നതെല്ലാം പൊന്നാക്കി യുവനടൻ
ആരാധകരുടെ അഭിപ്രായം

മനോജ്ഉ ർവശിയെ എന്തൊക്കെ കുറ്റം പറഞ്ഞതാണ്... മീഡിയയിൽ വന്നിട്ട് മദ്യപാനം എന്നോക്കെ പറഞ്ഞു് അവരേ മാക്സിമം തരംതാഴ്ത്തി... ഉർവശി ചേച്ചി വീണ്ടും സിനിമയിൽ വന്നു ഇന്നത്തെ ജനറേഷൻ അടക്കം അവരുടെ ഫാൻ ആയി... ജീവിതം ആകുമ്പൊ ഒരു പാട് വിട്ടുവീഴ്ചകൾ ചെയ്യണമായിരുന്നു. അതിന് അയാൾക്ക് സാധിച്ചില്ല വലിയ നഷ്ടം തന്നെ ഉണ്ടായി.


ALSO READ: വെന്റിലേറ്റർ മാറ്റി, ശ്വാസം എടുത്തുതുടങ്ങി! ചില പ്രതികരണങ്ങൾ കിട്ടിത്തുടങ്ങി; രാജേഷിന്റെ ആരോഗ്യനില

അതുകഴിഞ്ഞു പോയ കാര്യങ്ങൾ ആണ്... ഇവിടെ പല പ്രശ്നങ്ങളും, ഉണ്ടാകുന്നതും, ഉണ്ടാക്കിയെടുക്കുന്നതും, ഇവിടുത്തെ കുറെ സോഷ്യൽ മീഡിയകൾ ആണ്.. സത്യത്തിൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ..? അവർ രണ്ടുപേരും, വേറെ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയുന്നു.. ഈ ചോദ്യം മൂലം, അല്ലെങ്കിൽ ഇങ്ങനെയുള്ളചോദ്യങ്ങൾ മൂലം,.. പരോക്ഷമായിട്ടെങ്കിലും,അവരുടെ കുടുംബങ്ങളിൽ, നേരിയ വിഷമങ്ങൾ ഉണ്ടാക്കില്ലേ

ഉർവശിയുടെ വാക്കുകളിൽ ആഴത്തിലുള്ള നഷ്ടബോധം ഉണ്ട്, കഴിഞ്ഞു പോയ ജീവിതത്തിന്റെ...
ആദ്യ പ്രണയത്തിന്റെ.. ആദ്യത്തെ കുഞ്ഞിന്റെ അച്ഛനെ..നഷ്ടപ്പെട്ടു പോയതിന്റെ വേദന.വിധി ഒക്കെയും ആരുടെ വിരലുകളുടെ ചലനങ്ങളിൽ വ്യക്തം.

Read Entire Article