ഈ സൗന്ദര്യം ഒന്നും ആരും കാണില്ലേ..? 44 വയസ്സ്, 3 കുട്ടികളുടെ അമ്മ, ഇപ്പോഴും ഒരു മാറ്റവുമില്ലാതെ ദിവ്യ ഉണ്ണി!

1 month ago 4
മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നദിയ മൊയ്തു എന്നിങ്ങനെ പല നടിമാരുടെയും പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ ദിവ്യ ഉണ്ണി യുടെ പേര് അധികം ആ ലിസ്റ്റില്‍ വരാറില്ല. ദിവ്യ ഉണ്ണി കൂടുതല്‍ ചെറുപ്പമാവുന്നു എന്നതല്ല, ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്നതിലാണ് ആളുകള്‍ക്ക് കൗതുകം.

ഏറ്റവുമൊടുവില്‍ ദിവ്യ ഉണ്ണി തന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 44 വയസ്സുകാരിയായ, 3 കുട്ടകളുടെ അമ്മയായ ഒരാളാണ് ഇത് എന്ന് കണ്ടാല്‍ പറയില്ല, ലുക്കിലോ രൂപത്തിലോ സൗന്ദര്യത്തിലോ ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍.

Samayam Malayalamഅനുമോളുടെ കല്യാണം കഴിഞ്ഞാല്‍ ഉടന്‍ എന്റെ കല്യാണവും ഉണ്ടാവും; അനുമോളുടെ വരനെ അറിയാം എന്ന് ഷിയാസ് കരീം!
ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ വന്നതാണ് ദിവ്യ ഉണ്ണി. 1987 ല്‍ നീ എത്ര ധന്യ എന്ന ചിത്രത്തില്‍ നായികയുടെ ബാല്യം ചെയ്തുകൊണ്ട് ബിഗ് സ്‌ക്രീനിലേക്കെത്തി. പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം പോലുള്ള സിനിമകള്‍ കഴിഞ്ഞതിന് ശേഷം മൂന്ന് വര്‍ഷത്തെ ഗ്യാപ് എടുത്തു. 1996 ല്‍ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി തിരിച്ചുവന്നു.

പിന്നീട് അന്നത്തെ തലമുറയുടെ തലതെറിച്ച പെണ്ണായും, യക്ഷിയായും, ഉത്തമപത്‌നിയായും, കാമുകിയായുമൊക്കെ ദിവ്യ ഉണ്ണി നിറഞ്ഞാടി. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ദിവ്യ ഉണ്ണിയുടെ വിവാഹം. 2002 ല്‍ ഡോക്ടര്‍ സുധീര്‍ ശേഖര മേനോന്‍ എന്നയാളെ വിവാഹം ചെയ്ത് ദിവ്യ സിനിമയില്‍ നിന്ന് മാറി നിന്നു. ആ ബന്ധത്തില്‍ രണ്ട് മക്കളും പിറന്നു.


വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ, അവിടെ ഡാന്‍സ് ഷോകളും മറ്റുമായി തിരക്കിലായിരുന്നു. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചു. വിവാഹ മോചനത്തിന് ശേഷം മക്കള്‍ ദിവ്യയ്‌ക്കൊപ്പമാണ്. 2018 ല്‍ ആണ് അരുണ്‍ കുമാര്‍ എന്നയാളുമായുള്ള ദിവ്യയുടെ രണ്ടാം വിവാഹം നടന്നത്. ആ ബന്ധത്തില്‍ ഒരു മകളും പിറന്നു. ഇപ്പോഴും ഡാന്‍സും കുടുംബവും ബാലന്‍സ് ചെയ്ത് സന്തോഷത്തോടെ മുന്നോട്ടു പോകുകയാണ് ദിവ്യ ഉണ്ണി. കേരളത്തിലും യുഎസിലും ഡാൻസ് സ്കൂളുമുണ്ട്.
Read Entire Article