26 April 2025, 07:58 PM IST

ഐപിഎല്ലിൽ പഞ്ചാബ്-കൊൽക്കത്ത മത്സരത്തിനിടെ മഴ പെയ്തപ്പോൾ |ഫോട്ടോ:AP
കൊല്‍ക്കത്ത: പഞ്ചാബ്-കൊല്‍ക്കത്ത മത്സരത്തില്‍ വില്ലനായി മഴ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 201 അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഒരു ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാനായത്. മഴയെത്തും മുമ്പ് ഏഴ് റണ്‍സാണ് നേടിയത്.
പഞ്ചാബ് ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയും അര്‍ദ്ധ സെഞ്ചുറി നേടി. 49 പന്തില്‍നിന്ന് ആറ് വീതം സിക്‌സറുകളും ഫോറുകളും നേടി പ്രഭ്സിമ്രാന്‍ സിങ്ങ് 83 റണ്‍സ് അടിച്ചപ്പോള്‍ പ്രിയാന്‍ഷ് 35 പന്തില്‍ 69 റണ്‍സ് നേടി. നാലു സിസ്‌കറുകളും എട്ട് ഫോറുകളും ചേര്‍ന്നതായിരുന്നു പ്രിയാന്‍ഷിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍നിന്ന് 25 അടിച്ച് കൂറ്റന്‍ സ്‌കോറിന് മുതല്‍കൂട്ടേകി. നാലു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 201 അടിച്ചത്. ഓപ്പണര്‍മാരെ കൂടാതെ മാക്‌സ്‌വെല്‍ (7) മാര്‍കോ ജെന്‍സെന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആറു പന്തില്‍നിന്ന് 11 എടുത്ത ജോഷ് ഇന്‍ഗ്ലിസ് ശ്രേയസ് അയ്യര്‍ക്കൊപ്പം പുറത്താകാതെ നിന്നു.
വൈഭവ് അറോറ രണ്ടും വരുണ്‍ ചക്രവര്‍ത്തിയും റസലും ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Kolkata Knight Riders vs Punjab Kings ipl








English (US) ·