ഈഡൻ ഗാർഡൻസിൽ ഹൈദരാബാദിന് ടോസ്, കൊൽക്കത്ത ആദ്യം ബാറ്റു ചെയ്യും, മൊയീൻ അലി കളിക്കില്ല

9 months ago 7

മനോരമ ലേഖകൻ

Published: April 03 , 2025 07:15 PM IST

1 minute Read

moeen-ali-ajinkya-rahane
മൊയീൻ അലി

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ടോസ്. ടോസ് വിജയിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് കൊൽക്കത്തയെ ബാറ്റിങ്ങിനുവിട്ടു. സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവനിൽ മാറ്റങ്ങളില്ല. അതേസമയം കൊൽക്കത്തയിൽ ഒരു മാറ്റമുണ്ട്. ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലിക്കു പകരം ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ– ക്വിന്റൻ ഡികോക്ക്, വെങ്കടേഷ് അയ്യർ, അജിൻക്യ രഹാനെ, റിങ്കു സിങ്, അങ്ക്രിഷ് രഘുവംശി, മൊയീൻ അലി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, രമൺദീപ് സിങ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, കാമിന്ദു മെൻഡിസ്, പാറ്റ് കമിൻസ്(ക്യാപ്റ്റൻ), സിമർജീത് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, സീഷാൻ അൻസാരി.

English Summary:

Kolkata Knight Riders vs Sunrisers Hyderabad, IPL 2025 Match - Live Updates

Read Entire Article