ഉക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; മലയാളി നാവികനുൾപ്പെടെ 10 പേർ മരിച്ചു

22 hours ago 3

ഉക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളിയുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട്വെ ജില്ലയിലെ ള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ ജോയൻ–സാലി ദമ്പതികളുടെ ഏകമകനാണ്. അവധിക്കായി നാട്ടിലെത്തി വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസം മുമ്പാണ് അഖിൽ ജോലിക്കായി തിരിച്ചുപോയത്.

ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് യുക്രെയ്‌നിലെ ഒഡെസ തീരത്തിന് സമീപം ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ എട്ട് പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവികസേന അറിയിച്ചു. മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്.

കപ്പലിൽ അഞ്ച് ഇന്ത്യക്കാരടക്കം ആകെ 17 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഗോൾഡൻ ലിയോ.

Read Entire Article