Published: October 13, 2025 08:17 AM IST
1 minute Read
ഉജ്ജയിൻ∙ മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഞായറാഴ്ച വൈകിട്ടാണ് പ്രശസ്തമായ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പം സൂര്യകുമാർ യാദവ് എത്തിയത്. നന്ദി ഹാളിലിരുന്ന് ബാബ മഹാകാലിനുള്ള ആരതിയിൽ പങ്കെടുക്കുന്ന സൂര്യകുമാർ യാദവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നന്ദിയുടെ കാതുകളിൽ തന്റെ ആഗ്രഹങ്ങൾ മന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്ഷേത്രത്തിലെ അലങ്കാരങ്ങളും കണ്ടശേഷമാണ് താരം മടങ്ങിയത്.
ബാബ മഹാകാലിന്റെ ഭക്തനായ സൂര്യകുമാർ യാദവ്, ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട്. ഇന്നലെ, ശ്രീ മഹാകാലേശ്വർ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഹിമാൻഷു കാർപെന്റർ ഇന്ത്യൻ ക്യാപ്റ്റനെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. ഞായറാഴ്ച പൊതുവേ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടാറുള്ളത്. സൂര്യകുമാർ യാദവിൽ ചില ആരാധകർ ഓട്ടോഗ്രഫ് വാങ്ങിക്കുകയും ചെയ്തു.
ഏഷ്യാ കപ്പ് വിജയത്തിനു പിന്നാലെയാണ് സൂര്യകുമാർ യാദവ് ക്ഷേത്ര ദർശനം നടത്തുന്നത്. ഏഷ്യ കപ്പ് ടൂർണമെന്റിനിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളിലെ ഹസ്തദാന വിവാദത്തെക്കുറിച്ചും ട്രോഫി വിവാദത്തെക്കുറിച്ചു സൂര്യകുമാർ യാദവ് നടത്തിയ പ്രതികരണങ്ങൾ ചർച്ചയായിരുന്നു. നിലവിൽ, ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് താരം. ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ സൂര്യകുമാറാണ് നയിക്കുന്നത്. ഏകദിന ടീമിൽ സൂര്യകുമാർ യാദവ് ഉൾപ്പെട്ടിട്ടില്ല.
English Summary:








English (US) ·