Published: November 12, 2025 03:29 PM IST
1 minute Read
റിയാദ് ∙ ‘വൈകാതെ’ വിരമിക്കുമെന്നു പറഞ്ഞതിനർഥം ഉടൻ കളി നിർത്തുമെന്നല്ലെന്നും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഭവിക്കുമെന്നുമാണെന്ന് വിശദീകരിച്ച് പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈയിടെ ഒരു അഭിമുഖത്തിൽ ‘വൈകാതെ’ വിരമിക്കുമെന്നു ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. എന്നാൽ അത് എന്നായിരിക്കുമെന്നു സൗദി ക്ലബ് അൽ നസ്‍ർ താരംകൂടിയായ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിരുന്നില്ല.
ആരാധകർക്കിടയിൽ പല അഭ്യൂഹങ്ങളും പരന്ന സാഹചര്യത്തിലാണ് നാൽപതുകാരൻ താരത്തിന്റെ പുതിയ വിശദീകരണം. അടുത്തവർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഇതിനിടെ, അൽ നസ്‍റുമായുള്ള കരാർ ക്രിസ്റ്റ്യാനോ 2027 വരെ പുതുക്കിയിട്ടുണ്ട്.
English Summary:








English (US) ·