മാതൃഭൂമി ന്യൂസ്
26 May 2025, 11:12 PM IST

ഉണ്ണി മുകുന്ദൻ
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന പരാതിയുമായി മുന്‍ മാനേജര്‍. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസ് പരാതിക്കാരന്റെ മൊഴിയെടുക്കുകയാണ്. ഉണ്ണി മുകുന്ദനെതിരെ കേസെടുക്കണമോ എന്ന കാര്യം മൊഴിയെടുത്തശേഷമേ തീരുമാനിക്കൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Former manager files ailment alleging battle by Unni Mukundan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·