'ഉണ്ണിയേട്ടൻ' മലയാളസിനിമയിലേക്ക്, കിലി പോളിനെ സ്വാ​ഗതം ചെയ്ത് സംവിധായകൻ, ഔദ്യോ​ഗിക പ്രഖ്യാപനവും

8 months ago 7

18 May 2025, 03:23 PM IST

Kili Paul

കിലി പോൾ ‌| സ്ക്രീൻ​ഗ്രാബ്

സോഷ്യൽ മീഡിയാ റീലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് കിലി പോൾ. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി.

ഉണ്ണിയേട്ടന്‍ എന്നാണ് ടാൻസാനിയയിൽനിന്നുള്ള കിലി പോളിനെ മലയാളി ഫോളോവർമാർ വിളിക്കുന്നത്. ഇപ്പോഴിതാ കിലി പോൾ മലയാളസിനിമയിലും അരങ്ങേറുകയാണ്.

സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കിലി പോൾ കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സതീഷ് തൻവി പങ്കുവെച്ചിട്ടുണ്ട്.

അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Content Highlights: Tanzanian prima Kili Paul, celebrated for his lip-sync videos, makes his Malayalam movie debut

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article