Published: January 16, 2026 10:49 AM IST Updated: January 16, 2026 01:59 PM IST
1 minute Read
ബുലവായോ ∙ ക്യാപ്റ്റന്റെ പേര് ഉത്‌കർഷ് ശ്രീവാസ്തവ, ഓപ്പണർമാർ അമരിന്ദർ ഗില്ലും സഹിൽ ഗാർഗും. പ്രധാന ബോളർമാരുടെ പേര് ഋഷഭ് ഷിംപി, ശബരിഷ് പ്രസാദ്; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനെത്തിയ ഈ ടീമിലെ പ്രധാന താരങ്ങളുടെ പേരുകൾ കാണുമ്പോൾ ഒറ്റനോട്ടത്തിൽ ഇന്ത്യൻ ടീമാണെന്നു തോന്നിയേക്കാം. എന്നാൽ പയ്യൻമാർ വരുന്നത് അങ്ങ് യുഎസ്എയിൽ നിന്നാണ്.
സിംബാബ്‌വെയിലും നമീബയിലുമായി ആരംഭിച്ച 16–ാം എഡിഷൻ അണ്ടർ 19 ലോകകപ്പിനെത്തിയ യുഎസ്എ ടീമിലെ 15 പേരും ഇന്ത്യൻ വംശജരാണ്. ഇതിൽ തിരുവനന്തപുരത്തു കുടുംബ വേരുകളുള്ള മലയാളി താരം അദ്വൈത് കൃഷ്ണയും ഉൾപ്പെടുന്നു.
യുഎസ്എ ടീം: ഉത്കർഷ് ശ്രീവാസ്തവ (ക്യാപ്റ്റൻ), സഹിൽ ഗാർഗ്, അർജുൻ മഹേഷ്, അമരിന്ദർ ഗിൽ, അദ്നിത് ജാംബ്, അമോഘ് അരെപ്പല്ലി, നിതിഷ് സുദിനി, അദിത് കാപ്പ, ശബരിഷ് പ്രസാദ്, ഋഷഭ് ഷിംപി, ഋത്വിക് അപ്പിഡി, ശിവ് ഷാനി, സഹിർ ഭാട്ടിയ, റയാൻ താജ്, അദ്വൈത് കൃഷ്ണ.
English Summary:








English (US) ·