Published: November 08, 2025 08:08 AM IST
1 minute Read
മോങ് കോക്ക് (ഹോങ്കോങ്)∙ ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. കുവൈത്ത് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 5.4 ഓവറിൽ 79 റൺസിനു പുറത്തായി. കുവൈത്തിന് 27 റൺസ് ജയം.
ഇതോടെ പൂൾ സിയിൽ അവസാനസ്ഥാനക്കാരായ ഇന്ത്യ, ടൂർണമെന്റിൽനിന്നു പുറത്തായി. ഇന്നലെ പാക്കിസ്ഥാനെതിരെ ഇന്ത്യ 2 റൺസിന് ജയിച്ചിരുന്നു. കുവൈത്തിനെ പാക്കിസ്ഥാൻ തോൽപ്പിക്കുകയും ചെയ്തു. മൂന്നു ടീമുകൾക്കും രണ്ടു പോയിന്റ് വീതമാണ് ഉള്ളതെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അവസാന സ്ഥാനത്താകുകയായിരുന്നു.
കുവൈത്തിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റൻ യാസിൻ പട്ടേലിന്റെയും (14 പന്തിൽ 58*), ബിലാൽ താഹിറിന്റെയും (9 പന്തിൽ 25) ബാറ്റിങ് കരുത്തിൽ നിശ്ചിത ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കുവൈത്ത് 106 റൺസെടുത്തു. എട്ടു സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു യാസിന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി അഭിമന്യു മിഥുൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
107 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റോബിൻ ഉത്തപ്പ (0) ഗോൾഡൻ ഡക്കായി പുറത്തായി. ആദ്യ ഓവറിലെ തന്നെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും (4 പന്തിൽ 8) പുറത്തായി. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സ്റ്റുവർട്ട് ബിന്നി (2 പന്തിൽ 2) റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യയ്ക്ക് അപ്രാപ്യമായി.
പ്രിയങ്ക് പഞ്ചൽ (10 പന്തിൽ 17), അഭിമന്യു മിഥുൻ (9 പന്തിൽ 25), ഷഹ്ബാസ് നദീം (8 പന്തിൽ 19) എന്നിവർ പൊരുതിയെങ്കിലും കാര്യമുണ്ടായിരുന്നു. ഇന്നിങ്സിൽ രണ്ടു പന്തു മാത്രം ശേഷിക്കെ ഇന്ത്യ ഓൾഔട്ടായി, അതോടെ ടൂർണമെന്റിൽനിന്നു. ബാറ്റിങ്ങിൽ അർധസെഞ്ചറി നേടുകയും ബോളിങ്ങിൽ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കുവൈത്ത് ക്യാപ്റ്റൻ യാസിൻ പട്ടേലാണ് മത്സരത്തിലെ താരം.
English Summary:








English (US) ·