Published: May 24 , 2025 04:18 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിനിടെ (ഐപിഎൽ) സമൂഹമാധ്യമങ്ങളിൽ വൈറലായി ഐപിഎലുമായി ബന്ധപ്പെട്ട് സ്പോർട്സ് ചാനലിലെ പരിപാടിയിൽ അവതാരകരായ റോബിൻ ഉത്തപ്പയുടെയും മായന്തി ലാംഗറിന്റെയും വേഷം. മുൻപ് മായന്തി ലാംഗറിന്റെ പാന്റ് ധരിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോളുകൾക്ക് വിഷയമായ ഇതിഹാസ താരം സുനിൽ ഗാവസ്കറാണ് ഇത്തവണ ഉത്തപ്പയുടെയും മായന്തി ലാംഗറിന്റെയും വേഷധാരണം ‘ട്രോളൻമാർ’ക്ക് ഇട്ടുകൊടുത്തത്. താൻ ധരിക്കേണ്ട പാന്റ് എന്തുകൊണ്ടാണ് ഇത്തവണ ഉത്തപ്പ ധരിച്ചതെന്ന ഗാവസ്കറിന്റെ ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.
ഐപിഎലുമായി ബന്ധപ്പെട്ട ചാനൽ ഷോയിൽ അവതാരകമായ മൂവരുടെയും വേഷധാരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോളുകൾ പ്രചരിച്ചിരുന്നു. ഒരു ഷോയിൽ മായന്തിയുടെ വസ്ത്രവുമായി സാമ്യമുള്ള പാന്റ് ധരിച്ച് ഗാവസ്കർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ട്രോളുകൾ പ്രചരിച്ചത്. മായന്തി ധരിക്കാൻ മറന്നുപോയ പാന്റ് ഗാവസ്കർ ധരിച്ചെന്ന പേരിലായിരുന്നു ട്രോളുകൾ. ഈ പശ്ചാത്തലത്തിലാണ്, സമാനമായ രീതിയിൽ മായന്തിയുടെ വസ്ത്രവുമായി സാമ്യമുള്ള പാന്റ് ധരിച്ചെത്തിയ ഉത്തപ്പയെ ഗാവസ്കർ ‘ട്രോളി’യത്.
‘‘റോബിനോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങൾ എന്തുകൊണ്ടാണ് മായന്തിയുടെ പാന്റ് ധരിച്ചിരിക്കുന്നത്?’ – ഇതായിരുന്നു ഗാവസ്കറിന്റെ ചോദ്യം.
‘‘ഇത്തവണ താങ്കളെ ആരും ശ്രദ്ധിക്കരുതെന്ന് ഞാൻ കരുതി’ എന്നായിരുന്നു ചിരിയോടെ ഉത്തപ്പയുടെ മറുപടി.
‘‘ഈ പാന്റ് സത്യത്തിൽ ധരിക്കേണ്ടയാൾ ഞാനായിരുന്നു’ എന്ന് വീണ്ടും ഗാവസ്കറിന്റെ കൗണ്ടർ. പഴയ ട്രോളുകളുടെ പശ്ചാത്തലത്തിലായിരുന്നു ഗാവസ്കറിന്റെ ഈ വാക്കുകൾ.
‘‘ഇത്തവണ എന്റെയും താങ്കളുടെയും സ്റ്റൈലിസ്റ്റുകൾ തമ്മിലല്ല, എന്റെയും റോബിന്റെയും സ്റ്റൈലിസ്റ്റുകൾ തമ്മിലായിരുന്നു സംഭാഷണം’ (അതുകൊണ്ടാണ് മായന്തിയുടെ പാന്റ് ഉത്തപ്പയ്‌ക്ക് നൽകിയതെന്ന് വ്യംഗ്യം) എന്ന് വിഷയത്തിൽ ഇടപെട്ട് മായന്തി ലാംഗർ വക വീണ്ടും കൗണ്ടർ. പിന്നാലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഗാവസ്കറിന്റെ നിരീക്ഷണത്തെ പുകഴ്ത്താനും മായന്തി മറന്നില്ല.
English Summary:








English (US) ·