
സന്തോഷ് നാരായണൻ | ഫോട്ടോ: അറേഞ്ച്ഡ്
തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഈയിടെ പുറത്തുവന്ന റെട്രോ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവുപോലെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഗായകൻ ഉദിത് നാരായണായി ഒരാൾ തന്നെ തെറ്റിദ്ധരിച്ച രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കൊളംബോയിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്ന് ഉദിത് നാരായൺ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്ന് സന്തോഷ് നാരായണൻ പറഞ്ഞു.
'എക്സി'ലൂടെയാണ് തനിക്കുണ്ടായ രസകരമായ അനുഭവം സന്തോഷ് നാരായണൻ പങ്കുവെച്ചത്. "കഴിഞ്ഞദിവസം കൊളംബോയിലെ തെരുവിലൂടെ വെറുതേ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഫോണുംകൊണ്ട് ഓടി അടുത്തേക്ക് വന്നത്. ഉദിത് നാരായൺ സാർ, എനിക്ക് നിങ്ങളുടെ പാട്ടുകൾ ഒരുപാടിഷ്ടമാണെന്ന് അയാൾ പറഞ്ഞു. ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്." പൊട്ടിച്ചിരിക്കുന്ന ഇമോജികൾക്കൊപ്പം സന്തോഷ് നാരായണൻ കുറിച്ചതിങ്ങനെ.
2012-ൽ പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അട്ടക്കത്തി' എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി സന്തോഷ് നാരായണൻ അരങ്ങേറിയത്. തുടർന്ന് മദ്രാസ്, ജിഗർത്തണ്ട, കബാലി, കാലാ, വട ചെന്നൈ, ജഗമേ തന്തിരം, മഹാൻ, കൽക്കി, ജിഗർത്തണ്ട-ഡബിൾ എക്സ്, വാഴൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്കായി സംഗീതം നൽകി. പണി, അന്വേഷിപ്പിൻ കണ്ടെത്തും, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളം സിനിമകൾക്കും സന്തോഷ് നാരായണൻ സംഗീതം നൽകിയിട്ടുണ്ട്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായി എത്തിയ 'റെട്രോ' ആണ് സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഒടുവിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചിത്രത്തിലെ 'കനിമാ' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Santhosh Narayanan shares a comic incidental wherever helium was mistaken for Udit Narayan successful Colombo.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·