.jpg?%24p=22a4250&f=16x10&w=852&q=0.8)
സുരേഷ് ഗോപി, ലോഹിതദാസ്, കുഞ്ചാക്കോ ബോബൻ | ഫോട്ടോ: ആർക്കൈവ്സ്, ജമേഷ് കോട്ടയ്ക്കൽ, എൻ.എം. പ്രദീപ് | മാതൃഭൂമി
ഇന്ന് സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന എ.കെ. ലോഹിതദാസിന്റെ 16-ാം ചരമവാർഷികം. 2009 ജൂലൈയിൽ ചിത്രഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.
ഞാറ്റുവേലക്കാലം കഴിഞ്ഞിട്ടില്ല. എന്നിട്ടും ഒരു ഞാറ്റുവേല പെയ്‌തൊഴിഞ്ഞു. തിരശ്ശീലയിലേക്ക് ജീവിതം പെയ്തിറക്കിയ അപൂര്‍വം ഞാറ്റുവേലകളിലൊന്ന്. കൃത്യം പത്തു വർഷം മുമ്പ് ചിത്രഭൂമി ഓണപ്പതിപ്പിന്റെ അഭിമുഖത്തിന് അകലൂരിലെ വീടിന്റെ കുളിര്‍മയില്‍ ലോഹിതദാസ് ചാരുകസേരയില്‍ ഇരുന്ന്, കിടന്ന്, സിഗരറ്റ് വലിച്ചൂതി... പിന്നെ പറഞ്ഞു. ''പണ്ട് പോര്‍ച്ചുനീസുകാര്‍ വന്നഷോള്‍ സാമൂതിരി പറഞ്ഞതു കേട്ടിട്ടില്ല. കുരുമുളക് അവര്‍ കൊണ്ടുപോയ്‌ക്കോട്ടെ, ഞാറ്റുവേല ഉവിടെയുണങ്ങല്ലോ'' എന്ന്. തന്റെ തിരക്കഥകളിലൂടെ നടന്മാരും സംവിധായകരും പേരെടുക്കുന്നു, കഥകളിലെ ചരടുകളെ തൊട്ട് 203 ചിത്രങ്ങളിറങ്ങുന്നു എന്നതിലൊന്നും ലോഹി അസ്വസ്ഥനായില്ല. ''എന്റെ മനസ്സില്‍ ഒരുപാടു കഥകളുണ്ട്. ഒരു ത്രെഡില്‍ നിന്ന് എനിക്ക് അനവധി സിനിമകളുണ്ടാക്കാനാവും. മറ്റുള്ളവര്‍ എന്തെടുത്താലെന്ത്?
അന്ന് പറഞ്ഞു, ഭീഷ്മരെക്കുറിച്ച്, പുതിയ പിള്ളേര്‍ വരേണ്ടതിനെക്കുറിച്ച്, പ്രണയവും പരിഭവവും തുടിക്കുന്ന മുഖങ്ങളെ തേടുന്നതിനെക്കുറിച്ച്... നീണ്ടുചുരുണ്ട കറുത്ത മുടി ഇടംകൈ കൊണ്ട് ചെവിയോട് പറ്റിച്ചുചേര്‍ത്തു - ''പെര്‍ഫോര്‍മര്‍ എപ്പോഴും മുന്നില്‍ നില്‍ക്കും. തനിയാവര്‍ത്തനം മമ്മൂട്ടിയുടെ മികച്ച ചിത്രം എന്നു പറയും; കീരീടം മോഹന്‍ലാലിന്റെ ചിത്രം; വയലാറും ദേവരാജനും ചേര്‍ന്നുണ്ടാക്കിയ പാട്ടിനെ യേശുദാസിന്റെ പാട്ട് എന്നൊക്കെ... പരിഭവിച്ചിട്ട് കാര്യമില്ല''. എഴുത്തുകാരന്‍ എവിടെ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിസ്സംഗത. എഴുത്തിന്റെയും സാക്ഷാത്കാരത്തിന്റെയും സമൃദ്ധിയിൽ ലോഹി ആത്മവിശ്വാസം കൊണ്ടിട്ടുണ്ടാവാം.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ 'ചക്കരപ്പൊട്ട'നെ ഒരുക്കിയെടുക്കുന്ന തിരക്കിന്റെ ഇടവേള. സ്വയം ഉള്‍വലിഞ്ഞ നാലുവര്‍ഷത്തിനു ശേഷം എഴുത്തുകാരന്‍ വീണ്ടും പണിപ്പുരയിലെത്തിയെന്നറിഞ്ഞ് കാണാനെത്തിയ പത്രക്കാരന്റെ മുമ്പില്‍ ലോഹി ക്ഷുഭിതനായി. പിന്നെ നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചു. അപ്പോഴും സിരരറ്റിന് തീ കൊളുത്തി, ഇടംകൈകൊണ്ട് മുടിയിഴകള്‍ ചെവിയോട് ചേര്‍ത്തുവെച്ചു. പക്ഷേ, വാക്കുകളില്‍ വേദന - ''ഒരുപാട് ആക്രമണങ്ങള്‍ക്ക് വിധേയനായി ഇരിക്കുകയാണ് ഞാന്‍. വിവിധയിടങ്ങളില്‍ നിന്നുള്ള ഉപരോധം. ലോഹിയുമായി സംസാരിക്കരുതെന്ന സമ്മര്‍ദങ്ങള്‍. നേരത്തെതന്നെ എനിക്കെതിരെയുള്ള മുറുമുറുപ്പുകള്‍. ഒരവസരം വന്നപ്പോള്‍ എല്ലാവരും കയറിപ്പിടിച്ചു. കുറച്ചുനാളായി പത്രക്കാര്‍ക്ക് അഭിമുഖമൊന്നും നല്‍കാറില്ല ഞാന്‍.' ഒരു നടിയുമായി ബന്ധപ്പെടുത്തി പത്രക്കാര്‍ ഗോസിപ്പുകള്‍ അടിച്ചുവിടുന്നുവെന്ന് പറഞ്ഞ് ലോഹി ഒരു നിമിഷം നിശ്ശബ്ദനായി. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചു - ''ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല'.
അതെ, ലോഹി ആരെയും കുറ്റം പറഞ്ഞില്ല. എല്ലാവരിലും കഴിവുകള്‍ കണ്ടു - ഏറ്റവും ഫ്‌ളക്സിബിൾ ആയ നടന്‍ മമ്മൂട്ടി, ഏറ്റവും നാച്ചുറല്‍ മോഹന്‍ലാല്‍, പത്തു ദിവസം തന്നോടൊപ്പം താമസിച്ചാല്‍ സുരേഷ് ഗോപിയുടെ ബോഡിലാംഗ്വേജ് മാറ്റിയെടുക്കാം, ഉപയോഗിക്കാവുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍ക്കും സംയുക്താവര്‍മക്കും എക്സ്പ്രസീവായ മുഖമുണ്ട്. എന്നിട്ടും ലോഹിയെ മലയാളി കുറ്റം പറഞ്ഞു, എഴുത്തില്‍ ശ്രദ്ധിച്ച് സംവിധാനം മറ്റുള്ളവരെ ഏല്‍പിച്ചുകൂടേ?
ലോഹി ശുണ്ഠിയെടുത്തു. ''കഥ എന്റെ മനസ്സിലുള്ളത്. അത് നന്നായി ചിത്രീകരിക്കാന്‍ എനിക്കാവും. ലോഹി എഴുതിത്തന്നെയിരിക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം? പക്ഷേ, സംവിധാനത്തേക്കാള്‍ ഹരവും സുഖവും വേദനയും എഴുത്തില്‍ തന്നെയെന്ന് പറയാന്‍ ലോഹി മടിച്ചുമില്ല. ആദ്യമായി കണ്ടപ്പോള്‍ സിബി മലയിലിനോട് കഥ പറഞ്ഞതും ഒന്നും മനസ്സിലാവാതെ സിബി എഴുതിത്തരാന്‍ പറഞ്ഞതും ഓര്‍ത്ത് ലോഹി മന്ദഹസിക്കും ' അന്നും ഇന്നും എനിക്ക് കഥ പറയാനറിയില്ല''. ഞാറ്റുവേലകള്‍ ഇനിയും സംക്രമിക്കും. പക്ഷേ, കാമ്പുള്ള കഥ പറയുന്ന ചലച്ചിത്രകാരന്മാര്‍...?
Content Highlights: A look backmost astatine the beingness and vocation of legendary Malayalam screenwriter Lohithadas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·