ഉപ്പയുടെ പണം കൊണ്ടല്ല വിന്നറായത്! മൂന്നാമത്തെ വയസില്‍ തുടങ്ങി! ലാലേട്ടന്റെ മകളുടെ വേഷത്തിൽ തിളങ്ങിയ ആ കൊച്ചുസുന്ദരി

6 months ago 7

Authored by: ഋതു നായർ|Samayam Malayalam27 Jun 2025, 1:42 pm

ലാല്‍ ബഹദൂര്‍ ശാസ്ത്രി, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, കര്‍മ്മയോദ്ധ, തോപ്പില്‍ ജോപ്പന്‍ പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി നിരവധി ചിത്രത്തകളിലും അഭിനയിച്ച ഷിഫ ഒരു നർത്തകി കൂടിയാണ്

ഷിഫ ബാദുഷ മകൾഷിഫ ബാദുഷ മകൾ (ഫോട്ടോസ്- Samayam Malayalam)
പ്രൊഡക്ഷൻ കൺട്രോളർ, നിർമ്മാതാവ്, നടൻ, എന്നിങ്ങനെ വർഷങ്ങൾ ആയി ബാദുഷയെ മലയാള സിനിമ പ്രേമികൾക്ക് അറിയാം.നിരവധി സിനിമകളിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ മാനേജരും പ്രൊഡ്യൂസറും ആയി തിളങ്ങിയ ബാദുഷ നിഴൽ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിക്കുന്നത്. പിന്നീട് വോയിസ് ഓഫ് സത്യനാഥൻ അടക്കമുള്ള സിനിമകളുടെ പ്രൊഡ്യൂസർ ആയി. പറഞ്ഞുവരുന്നത് ബാദുഷ എന്ന നിർമ്മാതാവിനെയോ നടനെയോ കുറിച്ചല്ല പകരം അദ്ദേഹത്തിന്റെ ഇളയമകൾ ഷിഫ ബാദുഷയെ കുറിച്ചാണ്.

SUPER SUNDHARI 2025ന്റെ ടൈറ്റിൽ വിന്നറായി ഷിഫ ഇക്കഴിഞ്ഞ ദിവസമാണ് തെരെഞ്ഞെടുക്കപ്പെടുന്നത്. കുഞ്ഞുനാൾ മുതൽക്കേ അഭിനയത്തോടുള്ള അഭിനിവേശവും മോഡലിങ്ങിൽ താത്‌പര്യവുമുള്ള ഷിഫ മോഹൻലാലിന്റെ മകളായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാമത്തെ വയസിൽ ഒരു ഷോർട്ട് ഫിലിമിലൂടെ തുടങ്ങിയതാണ് ഷിഫ. ലാലേട്ടൻ നായകനായ കര്‍മ്മയോദ്ധ എന്ന സിനിമയിലാണ് മോഹന്‍ലാലിന്റെ മകളുടെ വേഷത്തിൽ ഷിഫ അഭിനയിച്ചത്. ജയസൂര്യ നായകനായി അഭിനയിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ആയിരുന്നു ഷിഫയുടെ ആദ്യ ചിത്രം.

അഭിനയമികവിൽ ഷിഫക്ക് കൈ നിറയെ സിനിമകൾ വന്നു ചേർന്നു. ഭരതനാട്യത്തിലും സംഗീതത്തിലും തന്റെ കഴിവുതെളിയിച്ച ഷിഫ നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയ സുന്ദരിയാണ്. അതേസമയം സൂപ്പർ സുന്ദരിയുടെ ടൈറ്റിൽ വിന്നർ ആയതോടെ നിരവധി ആരോപണങ്ങളും ഷിഫാ നേരിട്ടു. അച്ഛൻ ബാദുഷയുടെ പിൻബലത്തോടെ പണകൊഴുപ്പിൽ വിന്നർ ആയി എന്നായിരുന്നു ആരോപണം . ഇതിന് മറുപടി നൽകി ബാദുഷ പങ്കുവച്ച കുറിപ്പ് വായിക്കാം.

ALSO READ: വർഷക്ക് ഇഷ്ടമില്ലാത്ത കല്യാണസാരി എടുത്തു! കുട്ടിക്ക് പ്രായം കുറഞ്ഞുപോയി; പരാതിപ്പെരുമഴ; ഒടുക്കം കാർത്തിക്കിന്റെ മറുപടിയും


കമൻ്റ് ബോക്സിൽ വന്ന് സൂപ്പർ സുന്ദരി പട്ടം കാശിൻ്റെ ബലത്തിൽ കിട്ടിയതാണ് എന്ന് പറയുന്ന സുഹൃത്തുക്കളോട് അവിടെ പങ്കെടുത്ത ഓരോ കുട്ടികളും അവരുടെ കഴിവും. അദ്ധ്വാനവും അറിവും കൊണ്ട് നേടിയെടുത്തതാണ് അവർക്ക് ഓരോരുത്തർക്കും കിട്ടിയ ഓരോ അംഗീകാരങ്ങളും. അത് തിരിച്ചറിയാൻ അവിടെ കൂടി നിന്ന ആളുകളും പങ്കെടുത്ത കുട്ടികളും വിധി നിർണ്ണയം നടത്തിയ ജഡ്ജസും കൃത്യമായി മനസ്സിലാക്കിയിട്ടുള്ളതാണ്. എൻ്റെ മകൾ ഓരോ മത്സരങ്ങളിലും പങ്കെടുക്കുന്നത് അവളുടെ സ്വന്തം പേരിലാണ്. ഒരിടത്തും അവളുടെ പിതാവിൻ്റെ ഐഡൻ്റിറ്റിയിൽ പങ്കെടുക്കാൻ ശ്രമിച്ചിട്ടില്ല ഭാവിയിൽ എൻ്റെ മക്കൾ എന്നറിയപ്പെടാതെ മക്കളുടെ മാതാപിതാക്കൾ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ.

ALSO READ:കെ എൽ ബിജുവിന്റെ കുട്ടിയെ കാണാൻ പോയില്ലേ; നിങ്ങൾ തമ്മിൽ ഉടക്കാണോ; നൂലുകെട്ടിനും വിട്ടുനിന്നോ; കാരണം വ്യക്തമാക്കി അക്ഷയ്ലാല്‍ ബഹദൂര്‍ ശാസ്ത്രി, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, കര്‍മ്മയോദ്ധ, തോപ്പില്‍ ജോപ്പന്‍ പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി നിരവധി ചിത്രത്തകളിലും അഭിനയിച്ച ഷിഫ ഒരു നർത്തകി കൂടിയാണ് ഇനിയും സംശയം ബാക്കിയുള്ളവർക്ക് അതിൻ്റെ എല്ലാ വീഡിയോ ഫൂട്ടേജും ഉള്ളതാണ് പോയി പരിശോധിക്കാം എൻ്റെ മകളെയും മറ്റു കുട്ടികളെയും അഭിനന്ദിച്ച് കൊണ്ടിരിക്കുന്നവർക്കും.വിമർശിച്ചുകൊണ്ടിരിക്കുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി.- ബാദുഷ കുറിച്ചു
Read Entire Article