ഉഫ്!! ഈ സൗന്ദര്യത്തെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണം പറയൂ; തൃഷ കൃഷ്ണയുടെ അഴക് കണ്ട് മയങ്ങി ഐശ്വര്യ ഭാസ്‌കര്‍

1 month ago 5
തൃഷ കൃഷ്ണയുടെ സൗന്ദര്യം കണ്ട് അതിശയിക്കാത്തവരുണ്ടോ. ഈ 42 വയസ്സിലും 24 ചെറുപ്പം കാത്തു സൂക്ഷിക്കുന്നതൃഷ, നായികാ നിരയില്‍ ഇന്നും നമ്പര്‍ വണ്‍. എങ്ങനെയാണ് ഈ സൗന്ദര്യം തൃഷ മെയിന്‍ഡൈന്‍ ചെയ്യുന്നത് എന്ന് ആരാധകരുടെ വലിയ സംശയമാണ്. കൃത്യമായ ഡയറ്റും, വ്യായാമവും വിശ്രമവും ഉറക്കവും ശരീരം ഹൈഡ്രേറ്റ് ആക്കി വയ്ക്കുന്നതുമൊക്കെയാണ് എന്ന് തൃഷ പറയും.

ഏറ്റവുമൊടുവില്‍ തൃഷ കൃഷ്ണന്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ വരുന്ന കമന്റുകളും, എങ്ങനെയാണ് ഈ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്നാണ്. ആ അഴകില്‍ മയങ്ങിപ്പോയ നടി ഖുശ്ബു സുന്ദറിനെയും കമന്റ് ബോകോസില്‍ കാണാം.

Samayam Malayalamസൗന്ദര്യവുമില്ല, ഭാഗ്യവുമില്ല, അമ്മയുടെ ലെഗസിയോളം ഞാന്‍ വരില്ല! 35 സിനിമകളുടെ തുടര്‍ പരാജയം, രാശിയില്ലാത്ത നടി എന്ന പേരും; ഐശ്വര്യ പറയുന്നു
വിജയ് മുഖ്യമന്ത്രിയായതിന് ശേഷം വന്ന, ആദ്യത്തെ സ്വാതന്ത്ര്യ ദിനത്തില്‍, അതിഥിയായി പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോകളാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ അതീവ സുന്ദരിയായി തൃഷയെ കാണാം. ആ ഫോട്ടോയ്ക്ക് താഴെയാണ് ഖുശ്ബു സുന്ദറിന്റെ കമന്റ് വന്നിരിക്കുന്നത്.

ഉഫ്! ഈ സൗന്ദര്യത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്കെന്തെങ്കിലും ഒരു കാരണം പറഞ്ഞു തരൂ ഡിയര്‍. മനസ്സ് കൊണ്ടും മുഖസൗന്ദര്യം കൊണ്ടും ഏറ്റവും അഴകുള്ള സുന്ദരിയായ ആള്‍- എന്നാണ് ഖുശ്ബുവിന്റെ കമന്റ്. അടുത്തിടെ ഒരു അഭിമുഖത്തിലും തൃഷയുടെ സൗന്ദര്യത്തെ കുറിച്ച് ഖുശ്ബു സുന്ദര്‍ സംസാരിച്ചിരുന്നു. ഇപ്പോഴുള്ള നടിമാരില്‍ ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് ചോദിച്ചപ്പോഴാണ്, തൃഷയുടെ സൗന്ദര്യം എനിക്ക് വളരെ അധികം ഇഷ്ടമാണ്. എങ്ങനെയാണ് ഇപ്പോഴും ഇങ്ങനെ ഇരിക്കാന്‍ പറ്റുന്നത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് എന്നായിരുന്നു ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍.


തൃഷയുടെ ഈ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പൊതുവെ ഒരു ചടങ്ങിന്, ലക്ഷങ്ങള്‍ വലിയുള്ള സാരി പുതുതായി വാങ്ങി ഉടുക്കുകയോ, ഡിസൈന്‍ ചെയ്യിപ്പിക്കുകയോ ചെയ്യുന്ന തൃഷ, സ്വാതന്ത്ര്യ ദിനത്തിലെ ചടങ്ങിന് എത്തുമ്പോള്‍ ഉടുത്തത് അമ്മയുടെ സാരിയാണ്. സ്വന്തമായി മേക്കപ്പ് ഇട്ടുകൊണ്ടാണ് വന്നതും. തീര്‍ത്തുമൊരു പേഴ്‌സണല്‍ ടച്ച് ആ ലുക്കിന് തൃഷ ഉറപ്പുവരുത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ വിജയ് പതാക ഉയർത്തുമ്പോൾ അത്രയേറെ സന്തോഷത്തോടെ, മുഖ്യമന്ത്രിയുടെ അമ്മയ്ക്കും അച്ഛനുമൊപ്പം മുൻ നിരയിൽ തന്നെ തൃഷ ഉണ്ടായിരുന്നു. ആ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read Entire Article