Authored by: ഋതു നായർ|Samayam Malayalam•6 Oct 2025, 9:56 pm
നവാസിന്റെ മരണശേഷം ആ പേജ് ഇന്നും ജീവനോടെ വയ്ക്കാൻ കാരണം മക്കളാണ്. അദ്ദേഹം മരണത്തിന് മുൻപേ ചെയ്ത സിനിമകൾ പബ്ലിക്ക് ഫങ്ഷൻ എല്ലാത്തിനെക്കുറിച്ചും മക്കളാണ് പങ്കിടുന്നത്
കലാഭവൻ നവാസ്(ഫോട്ടോസ്- Samayam Malayalam)പ്രിയരേ, വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് "TIKITAKA യും" "പ്രകമ്പനവും".
TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ quality intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു ഫൈറ്റ് സീക്വൻസും രണ്ട് ഷോട്ടും മാത്രം പെന്റിങ് ഉള്ളു.
"ഈ സിനിമയുടെ മേക്കിങ് സൂപ്പർ ആണ്", അതുകൊണ്ട് തന്നെഫൈറ്റ് സീക്വൻസ് ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു.
ALSO READ: ഹണിമൂണിന് പോയത് ദുബായിൽ! മമ്മുക്ക ഒരുക്കിയ വിരുന്ന്; ബുർജ് ഖലീഫയിലെ താമസം; സിംഗപ്പൂർ യാത്ര; വൈറൽ വിശേഷങ്ങൾ
ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്.......
പ്രകമ്പനവും വ്യത്യസ്ത ക്യാരക്ടർ ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്.
"രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് ".
ALSO READ: വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്
രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്





English (US) ·