ഉമ്മയ്ക്ക് ചക്കരയുമ്മ; സുൽഫത്തിന് പിറന്നാളാശംസ നേർന്ന് ദുൽഖർ

8 months ago 8

DQ and Sulfath

ദുൽഖറും സുൽഫത്തും | ഫോട്ടോ: Instagram

ലയാളസിനിമയിലെ താരകുടുംബങ്ങളിലൊന്നാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമെല്ലാം സിനിമയുടേയും കുടുംബത്തിന്റേയുമെല്ലാം വിശേഷങ്ങൾ ഫോളോവർമാരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മമ്മൂട്ടിയുടെ പ്രിയപത്നി സുൽഫത്തിന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. ഈയവസരത്തിൽ ദുൽഖർ സൽമാൻ പങ്കുവെച്ച ഒരു ആശംസാ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ എന്നാണ് ദുൽഖർ പോസ്റ്റ് ചെയ്തത്. ഉമ്മയ്ക്കൊപ്പമിരിക്കുന്ന ഒരു ചിത്രവും ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാളാശംസ നേരുന്നുവെന്നും ഉമ്മയ്ക്ക് മുറുകെ ഒരു ആലിം​ഗനം തന്റെ വകയായി നൽകണമെന്നുമാണ് നടി കല്യാണി പ്രിയദർശൻ കമന്റായി പോസ്റ്റ് ചെയ്തത്.

നടന്മാരായ ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, മനോജ് കെ. ജയൻ, കാതൽ സുധി, നടിമാരായ മാളവിക സി. മോഹനൻ, സാധിക, ബീനാ ആന്റണി തുടങ്ങിയവരും സുൽഫത്തിന് ജന്മദിനാശംസകൾ നേർന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ​ഗെയിം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ. അദ്ദേഹംതന്നെയാണ് ചിത്രം നിർമിക്കുന്നത്. ആന്റണി വർ​ഗീസ്, തമിഴ് താരങ്ങളായ മിഷ്കിൻ, കതിർ എന്നിവരും താരനിരയിലുണ്ട്. സിനിമയുടെ ചിത്രീകരണം രണ്ടുദിവസം മുൻപാണ് ആരംഭിച്ചത്. വൻ മുതൽ മുടക്കിലുള്ള ആക്ഷൻ ചിത്രമാണ് ഐ ആം ​ഗെയിം.

Content Highlights: Dulquer Salmaan`s heartwarming day station for his mother, Sulfath

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article