Published: May 23 , 2025 03:13 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കുന്നതിനുള്ള നിർണായക മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി കാട്ടിയ പ്രത്യേക ആംഗ്യത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച. മത്സരത്തിൽ ടീം വിജയം ഉറപ്പിച്ചതിനു പിന്നാലെ നിത അംബാനി ആറു വിരലുകൾ ഉയർത്തിക്കാട്ടിയതാണ് ചർച്ചകൾക്കു വഴിതെളിച്ചത്. മത്സരത്തിൽ 59 റൺസിനാണ് മുംബൈ ഇന്ത്യൻസ് ഡൽഹിയെ തോൽപ്പിച്ചത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 19–ാം ഓവറിൽ മുസ്താഫിസർ റഹ്മാനെ ക്ലീൻ ബൗൾഡാക്കി ജസ്പ്രീത് ബുമ്ര മുംബൈയുടെ വിജയം കുറിച്ചതിനു പിന്നാലെയാണ്, നിത അംബാനി ആറു വിരലുകൾ ഉയർത്തിക്കാട്ടിയത്. ഇതിനു പിന്നാലെ, നിത അംബാനി എന്താണ് ഉദ്ദേശിച്ചതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി.
നിലവിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ്, ആറാം കിരീടത്തിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് മുംബൈ ഇന്ത്യൻസ് ഉടമ നൽകിയത് എന്നാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം. ഐപിഎൽ ചരിത്രത്തിൽ അഞ്ച് വീതം കിരീടങ്ങളുമായി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമാണ് കിരീടനേട്ടങ്ങളിൽ മുന്നിൽ.
ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് കാണാതെ പുറത്തായതോടെ, ആറാം കിരീടവുമായി ഒറ്റയ്ക്കു മുന്നിലെത്താനുള്ള അവസരമാണ് മുംബൈ ഇന്ത്യൻസിനു മുന്നിലുള്ളത്. മത്സരത്തിനു ശേഷം ഗ്രൗണ്ടിലെത്തിയ നിത അംബാനി, മകൻ ആകാശ് അംബാനിക്കും രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾക്കുമൊപ്പം വിക്ടറി ലാപ്പിലും പങ്കെടുത്തു.
English Summary:








English (US) ·