ഉറക്കില്ലാത്ത രാത്രി കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ അത് മാനേജ് ചെയ്യാന്‍ പറ്റാതെ കരഞ്ഞു പോയി എന്ന് കയദു

2 days ago 2

Authored by: അശ്വിനി പി|Samayam Malayalam11 Apr 2026, 3:41 p.m. IST

ടൊവിനോ തോമസ് ചിത്രം കഴിഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം, അത് കഴിഞ്ഞ് നിവിന്‍ പോളി, അത് കഴിഞ്ഞ് നാനി എന്നിങ്ങനെ തിരക്കോട് തിരക്കാണ് കയദു ലോഹറിന്

kayaduകയദു ലോഹർ
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് കയദു ലോഹര്‍. ഇപ്പോള്‍ ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലും കയദുവാണ് നായിക. ഡ്രാഗണ്‍ എന്ന ചിത്രത്തിന് ശേഷം സൗത്ത് ഇന്ത്യയില്‍ വലിയ സ്വീകരണം ലഭിച്ച കയദു ഇപ്പോള്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുടെ തിരക്കിലാണ്.

പള്ളിച്ചട്ടമ്പിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം, നിവിന്‍ പോളി ചിത്രം, നാനി നായകനാകുന്ന ചിത്രം, ചിമ്പു നായകനാകുന്ന ചിത്രം എന്നിങ്ങനെ ഏഴോളം സിനിമകളാണ് കയദു കരാറ് ചെയ്തിരിക്കുന്നത്. ശരിക്കും ഈ തിരക്കുകള്‍ എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന് കയദു പറയുന്ന ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: എങ്ങനെയാണ് ഫഹദ് ഫാസിലിനെ മാനേജ് ചെയ്യുന്നത്, വീട്ടുകാര്യങ്ങള്‍ നോക്കുന്നത്; നസ്‌റിയ നസീം പറഞ്ഞ മറുപടി

സത്യത്തില്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒരു ജീവിതമല്ല ഇത്, അതുകൊണ്ട് തന്നെ എനിക്ക് അതില്‍ യാതൊരു പരാതിയുമില്ല. പക്ഷേ എല്ലാ ദിവസവും വളരെ അധികം ജോളിയോടെയാണ് മുന്നോട്ട് പോകുന്നത് എന്നല്ല, ചില ദിവസങ്ങള്‍ വളരെ അധികം കഷ്ടപ്പാടാണ്. ചില ദിവസങ്ങളില്‍ ഉറക്കമുണ്ടാവില്ല, നമ്മളുടെ മാനസികാവസ്ഥയെ തന്നെ അത് ബാധിച്ചേക്കാം, അത് ഞാന്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.

മുന്‍പ് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്, അത് ഹാന്റില്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നൊക്കെ. അന്നെനിക്കത് മനസ്സിലായിരുന്നില്ല, പക്ഷേ ഇന്ന അത് ഫേസ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥം പൂര്‍ണമായും ബോധ്യമാവുന്നുണ്ട്. പക്ഷേ നമ്മള്‍ നമ്മുടെ സ്വപ്‌നത്തില്‍ ജീവിക്കുമ്പോള്‍ ആ കഷ്ടപ്പാടിന് വിലയുണ്ട്. ഉറക്കില്ലാത്ത അത്രയും വര്‍ക്ക് കിട്ടണേ എന്ന് ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുള്ളതാണ്.

Also Read: പ്രണയം എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ് എന്ന് മഞ്ജു വാര്യര്‍; പ്രണയത്തെ കുറിച്ചുള്ള തന്റെ ചിന്തയെ കുറിച്ച് നടി


പക്ഷേ ഷൂട്ടിങ് തിരക്കുകളും പ്രമോഷനും, ഡേറ്റ് ക്ലാഷും ഒക്കെ വരുമ്പോള്‍ ഒന്നും നമ്മുടെ കൈയ്യില്‍ അല്ലാത്ത ചില അവസ്ഥകള്‍ വരും. പൂര്‍ണമായും നിസ്സഹായയായി നില്‍ക്കേണ്ടി വരുന്ന അത്തരം സാഹചര്യങ്ങളില്‍ ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. പൂര്‍ണമായും ബ്ലാങ്ക് ഔട്ടായി, സ്വയം നഷ്ടപ്പെട്ടു നിന്നു പോയിട്ടുണ്ട്. പക്ഷേ ചിന്തിക്കുമ്പോള്‍ ഇന്ന് ഞാന്‍ ആ ഹാര്‍ഡ് വര്‍ക്ക് ഇട്ടില്ലെങ്കില്‍ പിന്നീട് അതോര്‍ത്ത് കുറ്റബോധപ്പെട്ടിട്ട് കാര്യമില്ല- കയദു പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article