Authored by: അശ്വിനി പി|Samayam Malayalam•15 Jul 2025, 8:29 pm
ബിടിഎസിൻെറ ജങ്കൂക്കും AESPAന്റെ വിന്ററും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ അത് ഒന്നുകൂടെ ഉറപ്പിച്ച് ജങ്കൂക്കിന്റെ യൂസർ നെയിം
ജങ്കൂക്കിൻറെ യൂസർനെയിം ചർച്ചയാവുന്നു പുതിയ ആൽബത്തിനായി ലോസ് ആഞ്ചൽസിലേക്ക് പോകുകയായിരുന്ന ജങ്കൂക്കിന്റെ വിരലുകളിലെ നെയിൻ ആർട്ട് കണ്ട്, ഇത് വിന്ററിന്റെ സ്റ്റൈൽ ഫോളോ ചെയ്തതാണ് എന്നായിരുന്നു ഏറ്റവും ഒടുവിൽ വന്ന വാർത്തകൾ. എന്നാൽ അത് തീർത്തും കോമൺ ആയ ഒരു കാര്യമാണ് എന്ന് പറഞ്ഞ് ആരാധകർ ചിരിച്ചു തള്ളി. എന്നാൽ ഇപ്പോൾ പുറത്തുവന്ന കാര്യം ശരിക്കും ആരാധകരെയും അമ്പരപ്പിക്കുന്നതാണ്.
Also Read: ബേബി നയൻതാര ഇനി നായിക, സാഫും അമിത് മോഹനും ഒന്നിക്കുന്ന ഒരു സ്റ്റാർട്ട അപ് കഥയ്ക്ക് ചോറ്റാനിക്കരയിൽ തുടക്കം!സൈനിക സേവനും പൂർത്തിയാക്കി തിരിച്ചെത്തിയ ജങ്കൂക്ക് ഒരു പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അതിന്റെ യൂസർനെയിമുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രണയ ഗോസിപ്പുകൾക്ക് ശക്തിപകരുന്നത്. @imjunkook എന്നായിരുന്നു താരം ആദ്യം നൽകിയ യൂസർ നെയിം. ഇത് വിന്ററിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധമുണ്ടെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ. @imwinter എന്നാണ് ഗായികയുടെ ഇൻസ്റ്റഗ്രാം യൂസർ നെയിം.
ഈ ഗോസിപ്പ് പ്രചരിക്കുന്നതിനിടയിൽ ജങ്കൂക്ക് വീണ്ടും യൂസർ നെയിം മാറ്റി. @mnijungkook എന്നായി രണ്ടാമത് ഇട്ട യൂസർ നെയിം. ഇത് വന്നതോടെയാണ് ജങ്കൂക്ക് - വിന്റർ പ്രണയത്തെ ആളുകൾ ഒന്നുകൂടെ ഊട്ടിയുറപ്പിച്ചത്. വിന്ററിൻ്റെ യഥാർത്ഥ പേരായ കിം മിൻ ജെയോങിനെ സൂചിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു യൂസർ നെയിം ഇട്ടത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. "mnijungkook = minjungkook = minjung = minjeong" എന്ന സിദ്ധാന്തത്തിലേക്കാണ് സോഷ്യൽ മീഡിയ എത്തുന്നത്. എന്നാൽ ഇതെല്ലാം തീർത്തും അസംബന്ധമാണ് എന്ന് പറയുന്നവരും ഉണ്ട്.
ലോര്‍ഡ്സിൽ ഇന്ത്യയുടെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍
ഇരുവരും ന്യൂയോർക്ക് യാക്കീസിന്റെ തൊപ്പികൾ ധരിച്ചിരുന്നു, ഒരേ പോലെയുള്ള ഇൻ-ഇയർ പീസുകൾ രണ്ടുപേർക്കുമുണ്ട്, രണ്ട് പേർക്കും ടാറ്റൂവിനോടും ജിം വർക്കൗട്ടിനോടും ഉള്ള താത്പര്യം തുടങ്ങിയ കാര്യങ്ങളൊക്കെ ചൂണ്ടികാണിച്ചാണ് പ്രണയ ഗോസിപ്പുകൾ പുറത്തുവന്നത്. ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണം എങ്ങനെയായാലും വരും എന്ന പ്രതീക്ഷയിലാണ് BTS ന്റെയും AESPA ന്റെയും ആരാധകർ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·