ഉള്ളില്‍ കത്തുന്ന തീ അടക്കിവച്ച് ചിരിക്കാന്‍ ഞാന്‍ പഠിച്ചു, മഞ്ജു വാര്യര്‍ക്കും സംയുക്തയ്ക്കും നന്ദി പറഞ്ഞ് നവാസിന്റെ ഭാര്യ

1 month ago 21

കലാഭവന്‍ നവാസിന്റെ മരണത്തിന് ശേഷം ഭാര്യ രഹ്ന നവാസ് എല്ലാത്തില്‍ നിന്നും സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു. എന്നാല്‍ അത് പോര, അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് മഞ്ജു വാര്യരും സംയുക്ത വര്‍മയും നിര്‍ബന്ധിച്ചതിന്റെ ഭാഗമായി ഇപ്പോഴിതാ നടി തിരിച്ചെത്തുന്നു

rahna navas manju samyukthaരഹ്ന നവാസ് തിരിച്ചെത്തുന്നു
കലാഭവന്‍ നവാസ് എന്ന അതുല്യ കലാകാരന്‍ നമ്മളെ വിട്ടു പോയിട്ട് ഒരു വര്‍ഷം കഴിയുന്നു. കുടുംബം ഇപ്പോഴും ആ വേദനകളില്‍ നിന്ന് പുറത്തു വന്നിട്ടില്ല. ആ വേദന ഉള്ളില്‍ പേറുമ്പോഴും അഭിനയത്തിലേക്ക് തിരിച്ചു വന്നതിനെ കുറിച്ച് നവാസിന്റെ ഭാര്യ റഹ്ന നവാസ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹാപ്പിലൂപ്പ് എന്ന ചിത്രത്തിലൂടെയാണ് രഹ്ന അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്.

ഉള്ളില്‍ വേദന അനുഭവിക്കുമ്പോഴും, ചിരിച്ചുകൊണ്ട് വരുന്നത് മക്കള്‍ക്ക് വേണ്ടിയാണ് എന്ന് രഹ്ന നവാസ് പറയുന്നു. സംയുക്ത വര്‍മയും മഞ്ജു വാര്യരുമാണ് അതിന് തനിക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയത് എന്നാണ് രഹ്ന ഇന്‍്‌സ്റ്റഗ്രാമിലൂടെ കുറിച്ചത്.

Samayam Malayalamകല്യാണം കഴിഞ്ഞപ്പോള്‍ തീരുമാനിച്ചതാണ്, ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ജാതിയും മതവും വേണ്ട എന്ന്; മകന്റെ പേര് വെളിപ്പെടുത്തി അഭിശ്രീ

രഹ്ന നവാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാന്‍ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകള്‍ മറച്ചു വച്ച് പെര്‍ഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കള്‍ക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വര്‍മ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ കഥാപാത്രം തന്നത്. എനിക്ക് വര്‍ക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാന്‍ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകന്‍ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവര്‍ എല്ലാരും വളരെയധികം എന്നെ സപ്പോര്‍ട്ട് ചെയ്തു. ഈ കഥാപാത്രം ചെയ്യാന്‍ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. നവാസ്‌ക്കയുടെ ആത്മാവിന്റെ കൂടെ ഞാന്‍ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ മഹഹ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു


കലാഭവന്‍ നവാസിന്റെ മരണം

2025 ആഗസ്റ്റ് 1 ന് ആയിരുന്നു കലാഭവന്‍ നവാസിന്റെ മരണം. പ്രഗംഭനം എന്ന സിനിമയുടെ ഷൂട്ടിങിനായി ചോറ്റാനിക്കരയില്‍ പോയതായിരുന്നു. താമസിച്ച മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു. 51 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവാസിൻറെ മരണത്തിന് ശേഷം അദ്ദേഹം ഏറ്റവുമൊടുവിൽ അഭിനയിച്ച പ്രഗംഭനം എന്ന സിനിമ തിയേറ്ററിലെത്തിയത് ഏറെ ഇമോഷണലായിരുന്നു. രഹ്നയ്ക്കൊപ്പം ആൽബം പാട്ടുകളൊക്കെ തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു നവാസം, ആ സ്വപ്നങ്ങളൊന്നും പൂർത്തിയാക്കാതെയാണ് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article