'ഉള്ളിൽ ഒന്നും ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യൻ'; ഉണ്ണിയെ പിന്തുണച്ച് ഒമർ ലുലു

7 months ago 8

27 May 2025, 03:28 PM IST

unni mukundan omar lulu

ഒമർ ലുലു, ഉണ്ണി മുകുന്ദൻ | ഫോട്ടോ: മാതൃഭൂമി

മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ കണ്ട സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ എന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഒമര്‍ ലുലു ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയത്.

'എനിക്ക് ഉണ്ണിമുകുന്ദന്‍ എന്ന നടനേക്കാളും വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം. ഞാന്‍ കണ്ട സിനിമാക്കാരില്‍ വലിയ കള്ളത്തരമൊന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന, കളങ്കമില്ലാത്ത ഒരു മനുഷ്യന്‍. ഒരു വിജയം വന്നാല്‍ സ്വന്തം അപ്പനോട് പോലും 'കോന്‍ ഏ തൂ' എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാല്‍ പോലും എല്ലാം മറക്കുന്ന സിനിമാക്കാരില്‍, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യന്‍. അയാള്‍ വിജയിച്ചിരിക്കും', എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തന്നെ മര്‍ദിച്ചെന്നാരോപിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. വിപിനെ ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Director Omar Lulu supports histrion Unni Mukundan aft constabulary case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article