ഉഷയെ വെട്ടിവീഴ്ത്താൻ വൻ രാഷ്ട്രീയനീക്കം, തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിന്റെയും ബിജെപിയുടെയും സജീവ ഇടപെടൽ; കടുത്ത നിലപാട് എടുക്കുമോ?

1 week ago 6

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: November 10, 2026 10:30 AM IST

1 minute Read

  • ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ: സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിൽ പി.ടി.ഉഷയ്ക്കു തോൽവി

  • തിരഞ്ഞെടുപ്പിൽ ജയിച്ചവർ: അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോല ബാനർജി

പി.ടി.ഉഷ (ഫയൽ ചിത്രം)
പി.ടി.ഉഷ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഇന്ത്യൻ കായികചരിത്രത്തിൽ ഇതിഹാസ പദവിയിലേക്കുയർന്ന ആദ്യ വനിതാ അത്‌ലീറ്റായ പി.ടി.ഉഷയെ വെട്ടിവീഴ്ത്തിയ രാഷ്ട്രീയനീക്കങ്ങളാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ് (എസ്ഒഎം) തിരഞ്ഞെടുപ്പിൽ ഇന്നലെ അരങ്ങേറിയത്. എസ്ഒഎം വനിതാ പ്രതിനിധി സ്ഥാനത്തേക്കു മത്സരിച്ച, നിലവിലെ ഐഒഎ പ്രസിഡന്റുകൂടിയായ ഉഷയ്ക്കു തിരഞ്ഞെടുപ്പിൽ ജയിക്കാനായില്ല. എന്നാൽ, മലയാളി അത്‌ലീറ്റും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ അ‍ഞ്ജു ബോബി ജോർജ്, മുൻ ബാഡ്മിന്റൻതാരം സൈന നെഹ്‌വാൾ, മുൻ ഹോക്കിതാരം റാണി രാംപാൽ, മുൻ ആർച്ചറി താരം ഡോല ബാനർജി എന്നിവർ ജയിച്ചു. എസ്ഒഎം തിരഞ്ഞെടുപ്പിൽ തോറ്റതോടെ, ബിജെപി രാജ്യസഭാംഗം കൂടിയായ പി.ടി.ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽനിന്നു പുറത്തായി.

What you should work next

നേരത്തേ, പുരുഷ വിഭാഗത്തിൽ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ ഉൾപ്പെടെ എട്ടുപേർക്കും (4 പുരുഷന്മാരും 4 വനിതകളും) ഐഒഎ ജനറൽ അസംബ്ലിയിലെത്താനും ഡിസംബറിലെ തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്കുൾപ്പെടെ മത്സരിക്കാനും അർഹത ലഭിച്ചു. 2022ൽ ഈ പദവിയിലൂടെ ജനറൽ അസംബ്ലിയിലെത്തിയ ശേഷമാണ് ഉഷ ഐഒഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇനി ഏതെങ്കിലും ദേശീയ സ്പോർട്സ് ഫെഡറേഷൻ ഉഷയെ ജനറൽ അസംബ്ലിയിലേക്കു നാമനിർദേശം ചെയ്താൽ മാത്രമേ അവർക്കു വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. എന്നാൽ മുൻ അത്‍ലീറ്റായ ഉഷ, അത്‍ലറ്റിക് ഫെ‍‍ഡറേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

വിവിധ കായിക മേഖലകളിൽ നിന്നുള്ള 40 പുരുഷന്മാരും 40 വനിതകളുമടക്കം നിലവിലെ 80 എസ്ഒഎം അംഗങ്ങൾ ഇന്നലെ ‘റൈറ്റ് ടു വോട്ട്’ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായാണ് വോട്ട് രേഖപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ 4 സ്ഥാനങ്ങളിലേക്ക് മത്സരിച്ച 6 പേരിൽ ഉഷയ്ക്കും മുൻ ബാസ്കറ്റ്ബോൾ താരം അനിത പോൾ ദുരൈയ്ക്കുമാണ് മതിയായ വോട്ടുകൾ ലഭിക്കാതിരുന്നത്. 53 വോട്ടുകളുമായി അഞ്ജു ബോബി ജോർജാണ് ആദ്യം സ്ഥാനമുറപ്പിച്ചത്. പിന്നാലെ 50 വോട്ടുനേടി റാണി രാംപാലും യഥാക്രമം 45, 43 വീതം വോട്ടുകൾ നേടി ഡോല ബാനർജിയും സൈന നെഹ്‌വാളും വിജയമുറപ്പിച്ചു. 40 വോട്ടുകൾ മാത്രമാണ് ഉഷയ്ക്കു ലഭിച്ചത്. അനിത പോൾ ദുരൈയ്ക്ക് 6 വോട്ടുകൾ ലഭിച്ചു.

സാധ്യതാ പട്ടികയിൽ സൈന നെഹ്‌വാൾ, ഗഗൻ നാരംഗ്ന്യൂഡൽഹി‌∙ ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് പി. ടി. ഉഷയുടെ തോൽവി. ബിജെപി നേതൃത്വം ഉഷയ്ക്കായി കടുത്ത നിലപാട് എടുത്തില്ലെങ്കിൽ മുന്നോട്ടുള്ള വഴി അടയും. അങ്ങനെ സംഭവിച്ചാൽ സൈന നെഹ്‌വാളോ ഗഗൻ നാരംഗോ ഐഒഎ പ്രസിഡന്റാവാനാണ് സാധ്യത.

 സൈന നെഹ്‌വാൾ, ഗഗൻ നാരംഗ്

സൈന നെഹ്‌വാൾ, ഗഗൻ നാരംഗ്

2022 ലെ തിരഞ്ഞെടുപ്പിനു സമാനമായി ഇത്തവണയും കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സജീവ ഇടപെടലുണ്ടെന്നാണ് സൂചനകൾ. 2020 ൽ ബിജെപിയിൽ ചേർന്ന സൈന നെഹ്‌വാൾ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും ശക്തമായ സൂചനയുണ്ട്. പുരുഷ വിഭാഗത്തിൽ വിജയിച്ച യോഗേശ്വർ ദത്ത്, വിജേന്ദർ സിങ് എന്നിവർ ബിജെപി നേതാക്കളാണ്. ഈയിടെ അഹമ്മദാബാദിലേക്ക് താമസം മാറിയ ഗഗൻ നാരംഗും കമലേഷ് മേത്തയും സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.

English Summary:

PT Usha IOA predetermination decision highlights the caller governmental developments and unexpected setbacks faced by the legendary jock successful the Indian Olympic Association. The nonfiction discusses the outcomes of the Sportsperson of Merit elections and the implications for aboriginal enactment roles.

Read Entire Article