ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഇന്ത്യയിലേക്ക്; രാജ്യത്തെത്തുന്നത് ഇത് രണ്ടാംതവണ

6 months ago 6

17 July 2025, 01:48 PM IST

ussain bolt

Photo | AFP

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഇന്ത്യയിലേക്ക്. സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ മൂന്ന് ദിവസങ്ങളില്‍ അദ്ദേഹം ഇന്ത്യയിലുണ്ടാവും. ഡല്‍ഹിയിലും മുംബൈയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് ബോള്‍ട്ട് എത്തുന്നത്. ബോള്‍ട്ടിന്റെ രണ്ടാം ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തേ 2014-ല്‍ ഒരു ബ്രാന്‍ഡുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണെന്ന് ബോള്‍ട്ട് പറഞ്ഞു. ഇവിടത്തെ ജനങ്ങളും കായികരംഗത്തോടുള്ള അഭിനിവേശവും സമാനതകളില്ലാത്തതാണ്. ഇന്ത്യയില്‍ തനിക്ക് ധാരാളം ആരാധകരുണ്ട്. ഈവര്‍ഷം അവിടേക്കുള്ള സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസമായ ഉസൈന്‍ ബോള്‍ട്ട് 100, 200 മീറ്ററുകളില്‍ ലോക റെക്കോഡോടെ ഒളിമ്പിക് സ്വര്‍ണം നേടിയ താരമാണ്.

Content Highlights: Usain Bolt Is Coming To India

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article