Authored by: അശ്വിനി പി|Samayam Malayalam•15 Jul 2025, 2:58 pm
റെട്രോ, തഗ്ഗ് ലൈഫ് എന്നിങ്ങനെയുള്ള ചിത്രങ്ങളുമായി തമിഴിൽ തിരക്കായി വരികയാണ് ജോജു ജോർജ്ജ്. അതിനിടയിൽ ഇതാ ഉർവശിയ്ക്കൊപ്പം മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്
ആശ എന്ന സിനിമയുടെ പൂജ കഴിഞ്ഞു സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർത്തകർ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
Also Read: മുൻ ഭാര്യയുടെ ധൂർത്ത്, മക്കൾക്ക് വേണ്ടി കിം കർദാഷിയാൻ അമിതമായ പണം ചെലവാക്കുന്നു എന്ന ആരോപണവുമായി റാപ്പൻ കാനി വെസ്റ്റ്മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷാൻ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിയ്ക്കുന്നു. മിഥുന്ർ മുകുന്ദൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പി ആർ ഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.
പ്രവാസികളെ ശ്രദ്ധിക്കുക; നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിൻ്റെ പ്രായം എങ്ങനെ പരിശോധിക്കാം
ഒരിടവേളയ്ക്ക് ശേഷം ജോജു മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആശയ്ക്കുണ്ട്. പണി എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം തമിഴിലേക്ക് പോയ ജോജു ജോർജ് , റെട്രോ, തഗ്ഗ് ലൈഫ് പോലുള്ള സിനിമകളിലൂടെ തമിഴിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഉലകനായകൻ കമൽ ഹാസൻ പോലും, ജോജുവിനോട് അസൂയ തോന്നുന്നു എന്ന് പറയുന്നിടം വരെ എത്തി ജോജുവിൻറെ വളർച്ച.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·