ഉർവശിയെ കുറിച്ച് പറഞ്ഞ് കണ്ണ് നിറ‍ഞ്ഞതിന് പിന്നാലെ, ആശയ്ക്കൊപ്പമുള്ള 14 വർഷത്തെ കുറിച്ച് മനോജ് കെ ജയൻ, അവൾ എന്റെ ജീവിതത്തിന്റെ വെളിച്ചം!

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam14 Jun 2025, 6:44 pm

മകൾ കുഞ്ഞാറ്റയുടെ ആദ്യ സിനിമ പ്രഖ്യാപന വേളയിൽ മുൻ ഭാര്യ ഉർവശിയെ കുറിച്ച് സംസാരിച്ച് മനോജ് കെ ജയൻ ഇമോഷണലായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മനോജ് കെ ജയനും ആശയുംമനോജ് കെ ജയനും ആശയും
കഴിഞ്ഞ ദിവസം മകൾ കുഞ്ഞാറ്റയുടെ ആദ്യ സിനിമ പ്രഖ്യാപന വേളയിൽ മുൻ ഭാര്യ ഉർവശി യെ കുറിച്ച് പറഞ്ഞുകൊണ്ട് മനോജ് കെ ജയൻ ഇമോഷണലായത്. മകൾക്ക് ആദ്യത്തെ സിനിമയിലേക്കുള്ള അവസരം കിട്ടിയപ്പോൾ തന്നെ അമ്മയുടെ അനുഗ്രഹം വാങ്ങാനായി പറഞ്ഞു എന്നും, അതിന് വേണ്ടി ചെന്നൈയിലേക്ക് പോയി എന്നുമാണ് മനോജ് കെ ജയൻ പറഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള നടിയാണ് ഉർവശി, അങ്ങനെയുള്ള ആളിന്റെ അരങ്ങേറ്റ സിനിമയാണ് എന്ന് പറഞ്ഞുകൊണ്ട് മനോജ് കെ ജയൻ ഇമോഷണലാവുകയായിരുന്നു

വേർപിരിഞ്ഞതിന് ശേഷവും മകളുടെ അമ്മയ്ക്ക് മനോജ് കെ ജയൻ നൽകുന്ന ബഹുമാനവും പ്രാധാന്യവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ആ ചൂടാറുന്നതിന് മുൻപേ ഇതാ തന്റെ രണ്ടാം വിവാഹത്തിന്റെ പതിനാലാം വാർഷികം ആഘോഷിക്കുന്ന സന്തോഷ വാർത്ത പങ്കുവച്ച് മനോജ് കെ ജയൻ എത്തിയിരിക്കുന്നു. ആശ തന്റെ ജീവിതത്തിന്റെ വെളിച്ചമാണെന്നാണ് മനോജ് കെ ജയൻ പറഞ്ഞത്.

Also Read: മൂന്ന് തവണ ടെസ്റ്റ് ചെയ്തു, അതെ എനിക്ക് ഓട്ടിസമാണ്; വെളിപ്പെടുത്തി ജ്യോത്സ്ന! കണ്ടാൽ അങ്ങനെ തോന്നാത്തതിന്റെ കാരണം?

സ്വർണ നിറത്തിലുള്ള ഐഫിൽ ടവറിന്റെ ചുവട്ടിൽ നിന്നുള്ള ഫോട്ടോയ്ക്കൊപ്പമാണ് വിവാഹ വാർഷിക പോസ്റ്റ് മനോജ് കെ ജയൻ പങ്കുവച്ചത്. ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിയുന്നു. ആശ എന്റെ ജീവിതത്തിനേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഐഫിൽ ടവറും നിഷ്പ്രഭം! ദൈവത്തിന് നന്ദി- എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. പോസ്റ്റിന് താഴെ ഇരുവരെയും ആശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

Also Read: മേഘ ഗർഭിണിയല്ല, ഉടനെയൊന്നും ഗർഭിണിയാക്കാനുള്ള ഉദ്ദേശമില്ല; ചോദ്യങ്ങൾക്ക് മറുപടി നൽകി സൽമാനും മേഘയും, വേറെ ചില പ്ലാനുകളുണ്ട്!

ഉർവശിയെ കുറിച്ച് പറഞ്ഞ് കണ്ണ് നിറ‍ഞ്ഞതിന് പിന്നാലെ, ആശയ്ക്കൊപ്പമുള്ള 14 വർഷത്തെ കുറിച്ച് മനോജ് കെ ജയൻ, അവൾ എന്റെ ജീവിതത്തിന്റെ വെളിച്ചം!


2000 ൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും പ്രണയ വിവാഹം നടന്നത്. ആ ദാമ്പത്യ ജീവിതം എട്ട് വർഷം കൊണ്ട് അവസാനിക്കുകയും ചെയ്തു. അന്ന് വാർത്തകളിൽ നിറഞ്ഞു നിന്ന വിവാഹ മോചനമായിരുന്നു ഉർവശിയുടെയും മനോജ് കെ ജയന്റെയും. വിവാഹ മോചനത്തിന് ശേഷം ഏക മകൾ കുഞ്ഞാറ്റ അച്ഛനൊപ്പം പോയി. 2011 ൽ ആണ് കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനും കൂട്ടായി ആശ ജീവിതത്തിലേക്ക് എത്തിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article