ഉർവശിയ്ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കമൽ ഹാസൻ, എന്റെ കണ്ണ് നിറയുന്നു എന്ന് ഉർവശി; മകൾ ജനിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ്

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam10 Sept 2025, 12:58 pm

ഉർവശി എന്ന അഭിനേത്രിയെ കുറിച്ച് പല വേദികളിലും കമൽ ഹാസൻ വാചലനായിട്ടുണ്ട്. ഉർവശിയ്ക്ക് വേണ്ടി ഉലകനായകൻ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ ഉർവശി ഇമോഷണലായിപ്പോയി.

urvashi kamalഉർവശിയും കമൽഹാസനും
മലയാളികൾക്ക് അഭിമാനമാണ് ഇന്ന് ഉർവശി എന്ന നടി. തമിഴും മലയാളവും എല്ലാം വളരെ അനായാസം സംസാരിക്കുന്ന ഉർവശി, വളരെ എളുപ്പം ആ ഇമോഷനും സംസ്കാരവും ഉൾക്കൊണ്ടുകൊണ്ട് അവരിലൊരാളായി മാറി അഭിനയിക്കുന്നത് തീർത്തും അത്ഭുതകരമായ കാഴ്ചയാണ്. തന്റെ പഴയ പ്രതാപകാലത്തെക്കാൾ തിരക്കിലാണ് ഇപ്പോഴും ഉർവശി എന്നതാണ് വാസ്തവം. ഒരേ സമയം അമ്മ വേഷങ്ങളും, നായികാ പ്രാധാന്യമുള്ള കേന്ദ്ര കഥാപാത്രങ്ങളും ഉർവശിയെ തേടിയെത്തുന്നു.

ഇത്തവണത്തെ സൈമ യുടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ഉർവശിയ്ക്കായിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം സ്വീകരിക്കാൻ വേണ്ടി ഉർവശി ദുബായിൽ എത്തി. കറുത്ത നിറത്തിലുള്ള ഗൗൺ ധരിച്ച്, മകൾക്കൊപ്പം റെഡ് കാർപെറ്റിൽ എത്തിയ ഉർവശിയുടെ വീഡിയോ എല്ലാം നേരത്തെ സൈമ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്തിരുന്നു.

Also Read: 47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ

മമ്മിത ബൈജു, നസ്റിയ നസീം, ജ്യോതിർമയി, പാർവ്വതി തിരുവോത്ത് എന്നിവർക്കൊപ്പം മത്സരിച്ചാണ് ഇത്തവണ സൈമയിൽ ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉർവശിയുടെ പേര് അനൗൺസ് ചെയ്തതും കമൽ ഹാസൻ ഉൾപ്പടെയുള്ള ലെജന്ററി താരങ്ങൾ സദസിൽ നിന്ന് എഴുന്നേറ്റ് കൈയ്യടിച്ചു. ഉർവശിയെ സംബന്ധിച്ച് അത് തീർത്തും ഇമോഷണലായിരുന്നു.

Also Read: മകളോടുള്ള സ്നേഹം എങ്ങനെ കാണിക്കണം എന്നറിയില്ല; ഒന്നാം പിറന്നാളിന് ദീപിക പദുക്കോൺ ദുവയ്ക്ക് വേണ്ടി ഉണ്ടാക്കിയത്?

വേദിയിൽ കൈ കൂപ്പി തൊഴുത ഉർവശി, ഈ നിമിഷം എന്നെ കരയിപ്പിയ്ക്കുന്നു എന്ന് പറഞ്ഞു. ഞാൻ എന്റെ മഹാഗുരുവായി കാണുന്ന കമൽ ജി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, എന്ന് പറയുമ്പോഴേക്കും ഉർവശി വേദിയിൽ നിന്ന് കരയാൻ തുടങ്ങി. ഈ ഒരു നിമിഷത്തിന് സൈമയോടും, ഉള്ളടക്കം എന്ന സിനിമ തന്നിലേക്ക് എത്തിച്ചവരോടും ഉർവശി നന്ദി പറഞ്ഞു. മകളൊക്കെ ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇതുപോലൊരു വിദേശ യാത്ര നടത്തുന്നത് എന്നും, എന്നാൽ സൈമ ഒഴിവാക്കാൻ സാധിച്ചില്ല എന്നും ഉർവശി പറഞ്ഞു.

ഖത്തര്‍ സുരക്ഷിതമോ? പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ


മൈക്കിൾ മദന കാമരാജ എന്ന ചിത്രത്തിൽ എനിക്കൊപ്പം വേറെയും നായിക നടിമാർ ഉണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ വിജയാഘോഷ വേളയിൽ കമൽ ജി കൂടുതലും പ്രശംസിച്ച് സംസാരിച്ചത് എന്നെ കുറിച്ചാണ്. അതിന് മുൻപ് മലയാളത്തിൽ ഞാൻ പരിചിതയായിരുന്നുവെങ്കിലും, തമിഴ് സിനിമ എന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് അതിന് ശേഷമാണ് എന്ന് ഉർവശി പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article