Authored by: ഋതു നായർ|Samayam Malayalam•9 Dec 2025, 3:19 p.m. IST
ഖാലിദ് മലയാള സിനിമയിലും അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു, അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണിത്. രണ്ട് ആൺമക്കൾ ആണ് ഇദ്ദേഹത്തിനുള്ളത്
(ഫോട്ടോസ്- Samayam Malayalam)യുഎഇയിലെ ഏറ്റവും അറിയപ്പെടുന്ന ഡിജിറ്റൽ ക്രിയേറ്ററിൽ ഒരാളാണ് ഖാലിദ് അൽ അമേരി . നർമ്മത്തിൽ കലർന്ന എന്നാൽ പറയാനുള്ളത് എല്ലാം കൃത്യമായി കാണിക്കുന്ന വീഡിയോസ് ആണ് അദ്ദേഹം പങ്കിടുന്നതിൽ അധികവും. 3.2 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഖാലിദ് തന്റെ മിക്ക വിശേഷങ്ങളും പങ്കിടാറുണ്ട്, ഫാമിലി മൊമെന്റ്സിന് ഒപ്പം സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും പതിവായി പോസ്റ്റ് ചെയ്യുന്നു ആളുകൂടിയാണ്. ഈ വർഷം, ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു .
ഖാലിദ് മുമ്പ് വിവാഹിതൻ ആയിരുന്നു ഇൻഫ്ലുവെൻസർ സലാമ മുഹമ്മദ് ആയിരുന്നു ഭാര്യ. 2006 ൽ കണ്ടുമുട്ടിയ ഇരുവരും , അതേ വർഷം തന്നെ വിവാഹനിശ്ചയം നടത്തി, 2007 ജൂണിൽ വിവാഹിതരായി. 17 വർഷത്തെ ദാമ്പത്യത്തിനുശേഷം 2024 ഫെബ്രുവരി 14 ന് ആണ് അവർ ഔദ്യോഗികമായി വിവാഹമോചനം നേടിയത്. അബ്ദുല്ല, ഖലീഫ എന്നീ രണ്ട് ആൺമക്കളും ഇരുവർക്കും ഉണ്ട്.ALSO READ: വിജയശ്രീലാളിതനായി ദിലീപ്! വര്ഷങ്ങള്ക്കുശേഷം മഞ്ജുവിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് ആഘോഷത്തിന് തുടക്കം
2024 മധ്യത്തിൽ സുനൈന ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ഖാലിദിനെയും സുനൈനയെയും കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. 2025 ന്റെ തുടക്കത്തിൽ, ദുബായിൽ നിന്നുള്ള ചില ഫോട്ടോകൾ ഇരുവരും പങ്കിട്ടതോടെ ഊഹാപോഹങ്ങൾ കൂടുതൽ ശക്തമായത്.
നാഗ്പൂരിൽ ജനിച്ച് ഹൈദരാബാദിൽ വളർന്ന സുനൈന യെല്ല ദക്ഷിണേന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയും ആണ്. കുമാർ Vs കുമാരി (2005) എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച അവർ കാതലിൽ വിഴുന്തേൻ (2008) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മലയാളം, കന്നഡ ചിത്രങ്ങളിലും സുനൈന അഭിനയിച്ചിട്ടുണ്ട്.





English (US) ·