Published: April 04 , 2025 08:16 PM IST
1 minute Read
ചെന്നൈ∙ ഐപിഎലിൽ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളിൽ എത്തുമെന്നു സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റൻ മാറാൻ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാൻ റോയൽസിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തിൽ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്.
ഋതുരാജ് ഇറങ്ങിയില്ലെങ്കിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ താൽക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ– ഡൽഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റൻസി ഒരിക്കൽ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ‘തല’ ആരാധകർ. ‘‘ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകൾ. നെറ്റ്സിൽ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കിൽ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല.’’– ഹസി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ഒരു ‘യങ് വിക്കറ്റ് കീപ്പർ’ ടീമിനെ നയിക്കുമെന്ന് ബാറ്റിങ് പരിശീലകൻ പറഞ്ഞിരുന്നു. ഇത് ധോണിയെ ഉദ്ദേശിച്ചാണെന്ന പ്രതീക്ഷയിലാണ് ആരാധകർ. 226 മത്സരങ്ങളിൽ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎൽ കിരീടങ്ങളും, രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്.
English Summary:








English (US) ·