12 March 2025, 11:33 AM IST

Photo: Screengrab/ x.com/CricCrazyJohns
ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ നൃത്തംവെച്ച് മുന്‍ താരങ്ങളായ എം.എസ് ധോനിയും സുരേഷ് റെയ്‌നയും. മുസ്സൂറിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ധോനിയുടെ ഡാന്‍സ് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൂഫി ഖവാലിയായ 'ദമാ ദം മസ്ത് ഖലന്ദര്‍' എന്ന ഗാനത്തിനാണ് ധോനിയും റെയ്‌നയും പന്തുമെല്ലാം ചുവടുവെച്ചത്.
പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ധോനിയും കുടുംബവും മാര്‍ച്ച് 11-ന് ഡെറാഡൂണിലേക്ക് തിരിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന പന്ത് തിങ്കളാഴ്ച രാവിലെയാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
വരുംദിവസങ്ങളില്‍ വിരാട് കോലിയും രോഹിത് ശര്‍മയും വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: MS Dhoni and Suresh Raina grooved astatine Rishabh Pant`s sister`s wedding successful Mussoorie








English (US) ·