ഋഷഭ് പന്ത് അങ്ങനെ ചെയ്തത് ശരിയായില്ല; അവസാന കളിക്ക് പിന്നാലെ ലക്നൗ നായകനെ വിമർശിച്ച് ആർ അശ്വിൻ

7 months ago 9

Curated by: ഗോകുൽ എസ്|Samayam Malayalam29 May 2025, 12:11 am

2025 സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ഋഷഭ് പന്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു നീക്കം തെറ്റായെന്ന് ഇന്ത്യൻ സീനിയർ താരം ആർ അശ്വിൻ. കടുത്ത വിമർശനം.

ഹൈലൈറ്റ്:

  • ഋഷഭ് പന്തിനെ വിമർശിച്ച് ആർ അശ്വിൻ
  • അശ്വിനെ ചൊടിപ്പിച്ചത് അവസാന കളിയിലെ തീരുമാനം
  • സംഭവത്തിൽ ആഞ്ഞടിച്ച് അശ്വിൻ
ഋഷഭ് പന്ത്ഋഷഭ് പന്ത് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന മത്സരം സംഭവ ബഹുലമായിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന്റെ കിടിലൻ സെഞ്ചുറിയും അവസാനം ആർസിബിയുടെ തകർപ്പൻ ചേസുമെല്ലാം ക്രിക്കറ്റ് ലോകത്തെ ശരിക്കും ത്രില്ലടിപ്പിച്ചു. ഈ കളിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാഴ്ച ലക്നൗ‌ താരം ദിഗ്വേഷ് രാത്തി, ജിതേഷ് ശർമയെ നോൺ സ്ട്രൈക്കിങ് എൻഡിൽ റണ്ണൗട്ടാക്കാൻ (മങ്കാദിങ് ) ശ്രമിച്ചതായിരുന്നു. എന്നാൽ ലക്നൗ നായകൻ ഋഷഭ് പന്താകട്ടെ റണ്ണൗട്ടിനായുള്ള ആ അപ്പീൽ പിൻവലിക്കുകയായിരുന്നു. റണ്ണൗട്ട് അപ്പീലുമായി മുന്നോട്ട് പോകാൻ ദിഗ്വേഷ് രാത്തിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ആ അപ്പീൽ വേണ്ടെന്ന് വെക്കാനായിരുന്നു ലക്നൗ നായകന്റെ തീരുമാനം. പന്തിന്റെ ഈ തീരുമാനത്തെ കമന്ററി ബോക്സിലിരുന്നവർ അഭിനന്ദിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലും പന്തിനെ പ്രശംസിച്ച് ആരാധകർ രംഗത്തെത്തി. എന്നാൽ‌ പന്ത് ചെയ്തത് ശരിയായില്ലെന്ന പക്ഷക്കാരനാണ് ഇന്ത്യൻ ഇതിഹാസ താരം ആർ അശ്വിൻ.

ഋഷഭ് പന്ത് അങ്ങനെ ചെയ്തത് ശരിയായില്ല; അവസാന കളിക്ക് പിന്നാലെ ലക്നൗ നായകനെ വിമർശിച്ച് ആർ അശ്വിൻ


അപ്പീൽ പിൻവലിക്കാനുള്ള പന്തിന്റെ തീരുമാനത്തെ തന്റെ യൂ ടൂബ് ചാനലിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഒരു ക്യാപ്റ്റന്റെ ജോലി സഹകളിക്കാരനെ പിന്തുണക്കുക എന്നതാണെന്നും അപ്പീൽ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം നേരത്തെ ചർച്ച ചെയ്യേണ്ടതാണെന്നുമാണ് ആർ അശ്വിൻ ചൂണ്ടിക്കാട്ടിയത്.

Also Read: പന്ത് ആ അപ്പീൽ പി‌ൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം

"യഥാർഥത്തിൽ ക്യാപ്റ്റന്റെ ജോലി ഒരു കളിക്കാരനെ പിന്തുണക്കുക എന്നതാണ്. ഒരു ബൗളറെ ചെറുതാക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി. ഇത് സത്യത്തിൽ ഒരു അപമാനമാണ്‌. ദിഗ്വേഷ് രാത്തി എന്റെ ബന്ധുവല്ല, സുഹൃത്തുമല്ല. അവൻ ആരാണെന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇങ്ങനെ ( അപ്പീൽ പിൻവലിക്കുന്നതിലൂടെ ) ചെയ്യുന്നത് അവനെ ശരിക്കും ബാധിക്കും." ആർ അശ്വിൻ പറഞ്ഞു.

Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ

അതേ സമയം ഋഷഭ് പന്ത് ആ വിക്കറ്റ് അപ്പീൽ പിൻവലിച്ചില്ലായിരുന്നുവെങ്കിലും ജിതേഷ് ശർമ ഔട്ടാകില്ലായിരുന്നു എന്നതാണ് വാസ്തവം. രാത്തി അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് നോൺ സ്ട്രൈക്കിങ് എൻഡിൽ ജിതേഷിനെ റണ്ണൗട്ടാക്കാൻ ശ്രമിച്ചത്. എംസിസിയുടെ ക്രിക്കറ്റ് നിയമം അനുസരിച്ച് ഇത്തരത്തിൽ ഒരു ബൗളർക്ക് നോൺ സ്ട്രൈക്കിങ് എൻഡിലെ ബാറ്ററെ റണ്ണൗട്ടാക്കാൻ സാധിക്കില്ല.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article