ഋഷഭ് പന്ത് ഇതുവരെ നേടിയ റൺസെല്ലാം തിരിച്ചെടുക്കുക, ഇനിയുള്ള ടെസ്റ്റുകളിൽനിന്ന് വിലക്കുക: ആവശ്യം പരസ്യമാക്കി ബാർമി ആർമി

6 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 26 , 2025 05:32 PM IST

1 minute Read

 X@ICC
അംപയറുമായുള്ള തർക്കത്തിനൊടുവിൽ ബോൾ വലിച്ചെറിയുന്ന പന്ത്. Photo: X@ICC

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അച്ചടക്ക നടപടിക്കു വിധേയനായ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന ആവശ്യവുമായി ഇംഗ്ലിഷ് ആരാധകർ രംഗത്ത്. പരമ്പരയിൽ പന്ത് ഇതുവരെ നേടിയ റൺസ് ഒഴിവാക്കണമെന്നും ശേഷിക്കുന്ന നാലു ടെസ്റ്റുകളിലും കളിപ്പിക്കരുതെന്നുമാണ് ആവശ്യം. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ബാർമി ആർമിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.

നേരത്തെ, ഒന്നാം ടെസ്റ്റിനിടെ അംപയറോടു തർക്കിച്ചതിനും ബോൾ‌ വലിച്ചെറിഞ്ഞതിനുമാണ് ഋഷഭ് പന്തിനെതിരെ നടപടി കൈക്കൊണ്ടത്. പന്ത് അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണു (ഐസിസി) താരത്തിനെതിരെ നടപടിയെടുത്തത്. അംപയറുടെ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തിയിരുന്നു. പിഴവ് സംഭവിച്ചതായി പന്ത് അംഗീകരിച്ചെന്ന് ഐസിസി അറിയിച്ചു.

ബോൾ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഋഷഭ് പന്ത് അംപയറെ സമീപിച്ചത്. ബോൾ പരിശോധിച്ച ശേഷം കളി തുടരാൻ അംപയർ നിർദേശിക്കുകയായിരുന്നു. അംപയറുമായി കുറച്ചു നേരം സംസാരിച്ചെങ്കിലും ബോൾ മാറ്റുന്നതിൽ അനുകൂല തീരുമാനമല്ല ലഭിച്ചത്. ആവശ്യം തള്ളിയതോടെ ഋഷഭ് പന്ത് രോഷത്തോടെ ബോള്‍ വലിച്ചെറിഞ്ഞു. ബോളിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ബുമ്രയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അംപയറിനോട് ഏറെ നേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

English Summary:

England instrumentality radical demands punishment for Indian wicket-keeper Rishabh Pant

Read Entire Article