Published: October 30, 2025 07:34 AM IST
1 minute Read
ബെംഗളൂരു ∙ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ എ ടീം ഇന്നിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ ഋഷഭ് പന്തിലേക്ക്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റു പുറത്തായ പന്തിന്റെ, ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് ഈ മത്സരം.
സായ് സുദർശൻ, ദേവ്‍ദത്ത് പടിക്കൽ, രജത് പാട്ടിദാർ, അംശുൽ കാംബോജ്, യഷ് ഠാക്കൂർ തുടങ്ങി ഇന്ത്യൻ സീനിയർ ടെസ്റ്റ് ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്ന ഒട്ടേറെ യുവതാരങ്ങൾ എ ടീമിലുണ്ട്. ബെംഗളൂരുവിൽ ഇന്ന് രാവിലെ 9.30 മുതലാണ് മത്സരം.
പരുക്കിനെത്തുടർന്ന് കഴിഞ്ഞ 3 മാസം പുറത്തിരിക്കേണ്ടി വന്ന പന്തിന് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയൻ പര്യടനവും നഷ്ടമായിരുന്നു. അടുത്തമാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് പന്തിന്റെ ലക്ഷ്യം.
ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഫോം തെളിയിക്കാൻ ഋഷഭ് പന്തിനുള്ള സുവർണാവസരമാണ് ഈ പരമ്പര. 2 ചതുർദിന ടെസ്റ്റുകളാണ് എ ടീം പരമ്പരയിലുള്ളത്.
English Summary:








English (US) ·