Published: January 12, 2026 09:49 AM IST
1 minute Read
വഡോദര∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കുന്നതിനിടെയാണ് പന്തിനു പരുക്കേറ്റത്. പന്ത് ടീമിൽനിന്നു പുറത്തായതോടെ പകരക്കാരനായി യുവതാരം ധ്രുവ് ജുറേൽ ടീമിലെത്തി. അതേസമയം പന്തിനു പരുക്കേൽക്കുന്ന സമയത്തെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.
പരിശീലനത്തിനിടെ പരുക്കേറ്റപ്പോൾ ഋഷഭ് പന്തിനു ഗ്രൗണ്ടിൽവച്ചു തന്നെ വേദന അനുഭവപ്പെട്ടിരുന്നു. കടുത്ത വേദന സഹിക്കാനാകാതെ ഋഷഭ് പന്ത് ഗ്രൗണ്ടിൽ കഷ്ടപ്പെടുമ്പോഴും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്നെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ക്യാപ്റ്റനും പരിശീലകനും അടുത്തുണ്ടായിട്ടും ടീമിലെ പ്രധാന താരത്തിനു പരുക്കേറ്റപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്.
എന്നാൽ പന്തിനെ ഗില്ലും ഗംഭീറും ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണു വിവരം. പരുക്കേറ്റതിനു പിന്നാലെ പന്തിന് അരികിലെത്തി ഗംഭീർ താരത്തിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. എംഎർഐ സ്കാനിൽ പേശിക്കു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെയാണ് പന്തിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. വിജയ് ഹസാരെ ട്രോഫിയിൽ, ഡൽഹി ടീമിനെ നോക്കൗട്ടിലേക്കു നയിച്ചശേഷമാണ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഡൽഹിക്കായി പന്ത് രണ്ട് അർധസെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റ ഭാഗമാണെങ്കിൽ 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം ഏറ്റവുമൊടുവിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് പന്തിനെ ടീമിൽനിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ ടീമിൽ നിലനിർത്തുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. 2022ൽ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്കു മടങ്ങിയെത്തിയ പന്തിന് കഴിഞ്ഞവർഷം മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയിലും കാലിനു പരുക്കറ്റിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
Rishabh Pant got injured, yet the skipper and manager didn't adjacent fuss to cheque connected him. They conscionable continued talking and ignored him wholly portion helium was down connected his knees successful pain.
What a pathetic environment. 💔 pic.twitter.com/lKI5sMQxcj
English Summary:








English (US) ·