എ.ആർ. റഹ്മാൻ ഷോയ്ക്കിടെ സർപ്രൈസായി വന്ന് ധനുഷ്, ഒരുമിച്ചൊരു ​ഗാനവും; വീഡിയോ വൈറൽ

8 months ago 9

04 May 2025, 03:30 PM IST

AR Rahman and Dhanush

എ.ആർ. റഹ്മാനും ധനുഷും | ഫോട്ടോ: x

മുംബൈ: സംഗീതസംവിധായകനും ഗായകനുമായ എ.ആർ. റഹ്മാന്റെ സംഗീത പരിപാടിയിൽ ഒരു അതിഥിയെത്തി. ആരാധകരെ ആവേശത്തിലാക്കാൻ പിന്നെ ഇരുവരും ചേർന്നൊരു തകർപ്പൻ ​ഗാനവും ആലപിച്ചു. നടനും സംവിധായകനുമായ ധനുഷ് ആണ് എ.ആർ റഹ്മാൻ കൺസർട്ടിനിടെ ഏവരേയും അമ്പരപ്പിച്ചെത്തിയ ആ അതിഥി.

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് എ.ആർ. റഹ്മാന്റെ സം​ഗീത പരിപാടി അരങ്ങേറിയത്. ഈ ചടങ്ങിലേക്കാണ് സർപ്രൈസ് ആയി ധനുഷ് എത്തിയത്. റഹ്മാനെ പ്രശംസിച്ച ധനുഷ് അദ്ദേഹത്തിന്റെ ​ഗാനങ്ങളെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. വേദിയിൽ ഇരുവരും ചേർന്ന് ധനുഷ് സംവിധാനം ചെയ്ത രായൻ എന്ന ചിത്രത്തിലെ അടങ്കാത അസുരൻ എന്നു തുടങ്ങുന്ന ​ഗാനവും ആലപിച്ചു.

ഇതിഹാസ സം​ഗീത സംവിധായകനൊപ്പം സൂപ്പർതാരവും ചേർന്നതോടെ കാണികൾ ആവേശഭരിതരായി. ഇരുവരുടേയും പ്രകടനത്തെ ഉച്ചത്തിലുള്ള ആർപ്പുവിളികളോടും കൈയടികളോടും കൂടിയാണ് ആസ്വാദകർ സ്വീകരിച്ചത്. ഞായറാഴ്ച എ.ആർ. റഹ്മാനൊപ്പമുള്ള ഒരു ചിത്രം ധനുഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അങ്ങേയറ്റത്തെ ബഹുമതി എന്നാണ് ചിത്രത്തിനൊപ്പം ധനുഷ് കുറിച്ചത്.

സംഗീത പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യം ആരാധകർക്ക് അവിസ്മരണീയമായ നിമിഷമായിരുന്നു. ധനുഷിന്റെ അപ്രതീക്ഷിത പ്രകടനം അവിടെ സന്നിഹിതരായവർക്ക് കൂടുതൽ ആവേശം പകർന്നു. സംഗീത പരിപാടിയിൽ പങ്കുചേർന്ന നടന്റെ ഈ പ്രവൃത്തിയെ അവർ അഭിനന്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Dhanush`s Surprise Performance astatine AR Rahman`s Concert

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article